ഉഗ്രവിഷമുള്ള രാജവെമ്പാലകൾ തമ്മിൽ പോരാടി, വാവസുരേഷ് രണ്ടിനെയും ചാക്കിലാക്കി

ഉഗ്രവിഷമുള്ള ആൺരാജവെമ്പാലയും പെൺരാജവെമ്പാലയും തമ്മിൽ പൊരിഞ്ഞപോര്. വാവസുരേഷ് ഇടപെട്ട് രണ്ടിനെയും ചാക്കിലാക്കി. ചൊവ്വാഴ്ച വൈകുന്നേരം തെന്മലയിലെ ഉറുകുന്നിൽ നിന്നുമാണ് രാജവെമ്പാലകൾ ഏറ്റുമുട്ടുന്നുവെന്ന ഫോൺ സന്ദേശം എത്തുന്നത്. കടിപിടി നടക്കുന്നതിനിടയിൽ പെണ്‍ രാജവെമ്പാലയെ വിഴുങ്ങാനും ആണ്‍ രാജവെമ്പാല ശ്രമിച്ചു. ഇതോടെ നാട്ടുകാരും വീട്ടുകാരും ഭയചകിതരായി.   സുന്ദരേശൻ എന്നയാളിന്റെ 

പോരാട്ടം തുടർന്നതോടെ വാവസുരേഷിനെ വിളിച്ചു.  സുരേഷ് വന്നപ്പോൾ പെൺപാമ്പിനെ വിഴുങ്ങാൻ നോക്കുന്ന ആൺപാമ്പിനെയാണ് കണ്ടത്. 9 അടിയോളം നീളമുണ്ടായിരുന്നു പെൺ പാമ്പിന്.14 അടിയായിരുന്നു ആൺ രാജവെമ്പാലയുടെ നീളം.പെൺ പാമ്പ് പടം പൊഴിക്കാനായെത്തിയപ്പോഴാകാം ആൺ പാമ്പ് ഏറ്റുമുട്ടിയതെന്നും പെൺ പാമ്പിന്റെ ശരീരത്തിൽ രണ്ട് മുറിവുകളുണ്ടെെങ്കിലും അത് ഗുരുതരമല്ലെന്നും വാവ സുരേഷ് പറഞ്ഞു.  രണ്ടിനെയും പിടിച്ചു ചാക്കിലാക്കി രാത്രിയോടെ തെന്മലയിലെ ഉൾവനത്തിൽ രണ്ടു പാമ്പുകളേയും സ്വതന്ത്രരാക്കിയ ശേഷമാണ് വാവ സുരേഷും കൂട്ടരും മടങ്ങിയത്.

വാവ സുരേഷ് ഇതു മൂന്നാം തവണയാണ് ഒരേ സമയം രണ്ടു രാജവെമ്പാലകളെ പിടികൂടുന്നത്.മൂന്നു വയസ്സോളം പ്രായമുള്ള പെൺ രാജവെമ്പായും 8 വയസ്സോളം പ്രായമുള്ള ആൺ രാജവെമ്പാലയുമാണെങ്കിലും ഇവ ഇണകളല്ലെന്നും വാവ സുരേഷ് വ്യക്തമാക്കി. വാവ സുരേഷിന്റെ പിടിയിലായ 120ാമത്തെയും 121ാമത്തെയും രാജവെമ്പാലകളാണിത്.