ഒരു നാഗ ഹാരം അങ്ങോട്ടും, ഒരു നാഗ ഹാരം ഇങ്ങോട്ടും ചാർത്തി അവർ വിവാഹിതരായി

പലരീതിയിലുള്ള വിവാഹങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പാമ്പിനെ ഹാരമാക്കിയ വിവാഹം വിചിത്രം തന്നെയാണ്. പൂമാലയിടുന്നതിനുപകരം വധുവും വരനും പാമ്പിനെ ഇട്ടാലോ? 2010ൽ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമത്തിലാണ് വളരെ വിചിത്രമായ വിവാഹം നടന്നത്.

2010 നവംബർ 12 നായിരുന്നു 25 കാരനായ സിദ്ധാർഥ് സോനവാനേയും 23 കാരിയായ ശ്രുസ്തി അനുസർമാലും വിവാഹിതരാകുന്നത്. പൂമാല പരസ്പരം അണിയിക്കുന്നതിനു പകരം ജീവനുളള പാമ്പിനെയാണ് വധൂവരന്മാർ പരസ്പരം അണിയിച്ചത്. ഇരുവരും വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരാണ്. ജോലി ഇതായതുകൊണ്ട് വിവാഹം വ്യത്യസ്തമാക്കിയതാണോ അതോ ആചാരത്തിന്റെ ഭാഗമാണോയെന്ന് വ്യക്തമല്ല. മഹാരാഷ്ട്രയിൽ പലയിടത്തും നാഗാരാധന നിലനിൽക്കുന്നുണ്ട്. ഏതായാലും വീഡിയോ വൈറലാണ്.