ആരാധകരില്‍ നിന്നു ധോണിയെ രക്ഷിക്കാന്‍ ഭാര്യയുടെ ട്രിക്ക്

ആരാധകർ ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും അധികമായാൽ അമൃതും വിഷം എന്നാണല്ലോ ചൊല്ല്. ആരാധകരുടെ പിടിയിൽ നിന്നും രക്ഷപെടാൻ തലവഴി പുതപ്പിട്ടു  മൂടിയിരിക്കുന്ന ധോണിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ധോണി വിമാനത്തിൽ പുതപ്പ് കൊണ്ട് തല മുടിയിരിക്കുന്ന വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ സാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആളുകൾ അത് ധോണിയാണെന്നറിയാതെ അടുത്ത് കൂടി നടക്കുന്നുണ്ട്. എന്നാൽ വീഡിയോയ്ക്ക് താഴെ രസകരമായ അഭിപ്രായങ്ങളാണ് വരുന്നത്.  എത്രപുതപ്പിട്ടു മൂടിയാലും തങ്ങൾക്ക് ധോണിയെ തിരിച്ചറിയാൻ കഴിയുമെന്നാണ് ആരാധകർ പറയുന്നത്. ഒളിച്ചിരിക്കാൻ പറ്റിയ ഇടമെന്നും ചിലർ പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ധോണി നൃത്തം ചെയ്യുന്ന വീഡിയോയും സാക്ഷി പങ്കുവച്ചിരുന്നു