'4 ഓവറെങ്കിലും ബാറ്റ് ചെയ്യൂ; ധോണിയോട് ആരെങ്കിലും ഒന്ന് പറയൂ'

ബാറ്റിങ് പൊസിഷനില്‍ 9ാം സ്ഥാനത്തേക്ക് ഇറങ്ങിയ എം.എസ്.ധോണിയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാനും.  പ്രായം 42ലാണ് എങ്കിലും നല്ല ഫോമിലാണ് ധോണി എന്ന് ഇര്‍ഫാന്‍ പഠാന്‍ ഓര്‍മിപ്പിക്കുന്നു. 

പഞ്ചാബ് കിങ്സിന് എതിരെ ഒന്‍പതാമതായാണ് ധോണി 19ാം ഓവറില്‍ ക്രിസിലേക്ക് എത്തുന്നത്. ശാര്‍ദുല്‍ താക്കൂറിനും പിന്നിലായി ഇറങ്ങിയ ധോണിയെ ആദ്യ പന്തില്‍ തന്നെ ഹര്‍ഷല്‍ മടക്കി. ഹര്‍ഷലിന്റെ യോര്‍ക്കറിന് മുന്‍പില്‍ ബോള്‍ഡായി ധോണി കൂടാരം കയറിയതിന് പിന്നാലെ വിമര്‍ശനങ്ങളും ശക്തമായി. 

ധോണി ഒന്‍പതാമനായി ബാറ്റ് ചെയ്യുന്നത് ചെന്നൈക്ക് ഗുണം ചെയ്യില്ല. ചെന്നൈയെ അത് സഹായിക്കാന്‍ പോകുന്നില്ല. പ്രായം 42ല്‍ ആണെന്ന് അറിയം. ബാറ്റിങ് പൊസിഷനില്‍ മുകളില്‍ ഇറങ്ങാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണം, ഒരോവറോ രണ്ടോവറോ ധോണി ബാറ്റ് ചെയ്യുന്നത് കൊണ്ട് ടീമിന് പ്രയോജനമൊന്നുമില്ല, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

പ്ലേഓഫ് ലക്ഷ്യം വെക്കുന്ന ഈ സമയം മുതിര്‍ന്ന താരം, ഫോമില്‍ നില്‍ക്കുന്ന താരം എന്ന നിലയില്‍ ബാറ്റിങ് പൊസിഷനില്‍ മുകളിലേക്ക് കയറണം. അതല്ലാതെ ഏതാനും സാഹചര്യങ്ങളില്‍ ചെയ്തത് പോലെ എല്ലായ്പ്പോഴും ചെയ്യാനാവില്ല. മുംബൈക്ക് എതിരെ ഒരു ഇംപാക്ട് ഉണ്ടാക്കാന്‍ ധോണിക്കായി. എന്നാല്‍ ഇവിടെ ടീം ആവശ്യപ്പെടുന്ന സമയം ശാര്‍ദുലിനെ മുകളിലേക്ക് കയറ്റി ഇറങ്ങുന്നത് മനസിലാക്കാന്‍ കഴിയുന്നില്ല. ധോണിയോട് ആരെങ്കിലും പറയണം, നാല് ഓവര്‍ ബാറ്റ് ചെയ്യണം എന്ന്, ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. 

Irfan pathan against dhoni batting at 9th