E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഒടുവിൽ വിരാടിനോടുള്ള പ്രണയം തുറന്നുപറഞ്ഞ് അനുഷ്ക? വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ബിടൗണിലെ മിന്നുംതാരം അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും പ്രണയത്തിലാണെന്നും ബ്രേക്കപ്പ് ആയെന്നും മറ്റും ഇരുവരെയും ചുറ്റിപറ്റി വാർത്തകൾ നിരവധിയാണ്. പക്ഷേ, ഇതുവരെ ഇത്തരം വാർത്തകളോട് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന 'വിരുഷ്കാ' ജോഡി പ്രതികരിച്ചിട്ടില്ല. എന്നാൽ ഇതാദ്യമായി തങ്ങൾക്കുള്ളിലെ പ്രണയം വിരാടും അനുഷ്കയും തുറന്നു പറഞ്ഞിരിക്കുകയാണ്, ആരാധകർ കാത്തിരിക്കുന്ന ആ മനസ്സു തുറക്കൽ നടന്നത് ഒരു പരസ്യത്തിനു വേണ്ടിയായിരുന്നു എന്നു മാത്രം.  

മനോഹരമായ വിവാഹവസ്ത്രങ്ങൾ ധരിച്ചെത്തുന്ന വിരാടിലും അനുഷ്കയിലുമാണ് വിഡിയോ തുടങ്ങുന്നത്. വരനും വധുവും പരസ്പരം നൽകുന്ന പ്രതിജ്ഞകളെക്കുറിച്ചാണ് ഇരുവരുടെയും സംസാരം. വരനായി നടിക്കുന്ന വിരാടും വധുവായി നടിക്കുന്ന അനുഷ്കയും തങ്ങൾ പരസ്പരം നൽകുന്ന പ്രതിജ്ഞകളെ പങ്കുവെയ്ക്കുകയാണ്. താൻ അനുഷ്കയ്ക്കായി മാസത്തിൽ പതിനഞ്ചു ദിവസവും പാചകം ചെയ്യുമെന്നാണ് വിരാട് നൽകുന്ന വാഗ്ദാനം. എന്നാൽ താൻ അതിന്റെ രുചിയെ തെല്ലും പരാതിപ്പെടാതെ ആസ്വദിച്ചു കഴിക്കുമെന്നാണ് അനുഷ്കയുടെ മറുപടി. 

താൻ ഒരിക്കലും അനുഷ്കയുടെ സ്വഭാവത്തെ ഒരിക്കലും മാറ്റാൻ ശ്രമിക്കില്ലെന്നും അനുഷ്ക എന്താണോ അതുപോലെ തന്നെ സ്വീകരിക്കുമെന്നും  വിരാട് പറയുന്നു. വിരാടിനെ കാരംസിൽ വിജയിക്കാൻ അനുവദിക്കാം എന്നാൽ ചിലപ്പോൾ മാത്രമെന്നു അനുഷ്കയുടെ വാക്ക്. അനുഷ്കയില്ലാതെ താൻ ഒരു ടെലിവിഷൻ സീരീസിന്റെയും ഫിനാലെ കാണില്ലെന്ന് വിരാടിന്റെയും വാക്ക്. അനുഷ്കയ്ക്കു േവണ്ടി താന്‍ എന്നും ഫിറ്റ് ആയിരിക്കാൻ ശ്രമിക്കുമെന്നു വിരാടിന്റെ പ്രോമിസ്, എന്നാൽ വിരാടിനു വേണമെന്നു തോന്നിയാൽ മാത്രം മതിയെന്നും അല്ലാത്തപക്ഷം അതു തന്നെ ബാധിക്കുകയേ ഇല്ലെന്നും അനുഷ്കയുടെ മറുപടി.

മറ്റൊരു ആവശ്യം കൂടിയുണ്ട് അനുഷ്കയുടെ വക, സോ കോൾഡ് പ്രണയികൾ വിളിക്കുംപോലെ ബേബി, തേനേ പാലേ എന്നൊന്നും തന്നെ വിളിച്ചേക്കരുത് എന്നാണത്. ‌ഏറ്റവും അവസാനമായി കണ്ണുകളിൽ നോക്കി പ്രണയാർദ്രമായി ഇരുവരും പറയുന്ന വാക്കുകളാണ് ഏറ്റവും ശ്രദ്ധേയം, എന്നും എപ്പോഴും പരസ്പരം കരുതലോടെ നിലകൊള്ളും എന്നതായിരുന്നു അത്. 

വിരാട് ബ്രാൻഡ് അംബാസഡറായ ഫാഷൻ ബ്രാൻഡിനു വേണ്ടിയുള്ളതായിരുന്നു ഇരുവരുടെയും ഈ റൊമാന്റിക് ആയ അഭിനയം. സംഗതി അഭിനയമാണെങ്കിലും അധികം വൈകാതെ ജീവിതത്തിലും കൈക്കൊള്ളാൻ കഴിയട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

തിരക്കുകള്‍ക്കിടയിലും പരസ്പരം സമയം കണ്ടെത്താൻ വിരാടും അനുഷ്കയും ശ്രമിക്കാറുണ്ട്. വാലന്റൈൻസ് ദിനത്തിലും വിമൻസ് ഡേയിലുമെല്ലാം അനുഷ്കയ്ക്കു വേണ്ട‌ി സ്പെഷൽ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യാൻ വിരാട് മറക്കാറില്ല.  എന്തായാലും അധികം വൈകാതെ മറ്റൊരു സിനിമാ–ക്രിക്കറ്റ് താരവിവാഹത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam