E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:07 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുട്ടികൾക്കു നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനം?!!!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

travel
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അവധിക്കാലം ആഘോഷമാക്കാൻ മിക്കവരും യാത്രകൾ പോകാറുണ്ട്. എല്ലാരും പോകുന്നു അതുകൊണ്ട് ഞങ്ങളും പോകുന്നു എന്ന മനോഭാവമാണ് പലർക്കും. അവധിക്കാല യാത്രകൾ കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. അതുകൊണ്ട് തന്നെ കുട്ടികളുമൊത്തുള്ള അവധിക്കാല യാത്രകൾ ഒഴിവാക്കല്ലേ.. പ്രശസ്ത സൈക്കോളജിസ്റ്റായ ഒലിവർ ജയിംസിൻറെ അഭിപ്രായത്തിൽ കുട്ടികൾക്കു നൽകാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണ് അവധിക്കാല യാത്രകൾ.

കളിപ്പാട്ടങ്ങളേക്കാൾ ഗുണം ചെയ്യും യാത്രകൾ

കുട്ടികൾക്ക് സമ്മാനമായി വിലയേറിയ കളിപ്പാട്ടങ്ങൾ സമ്മാനിക്കുന്ന മാതാപിതാക്കളേ നിങ്ങൾ ചെയ്യുന്നത് അബദ്ധമാണ്. ഇവ നിങ്ങളും കുട്ടികളും തമ്മിലുള്ള വൈകാരികമായ അകൽച്ച കൂട്ടാനേ ഉപകരിക്കൂ. ആ കളിപ്പാട്ടത്തിന് പകരം അവരേയും കൂട്ടി ഒരു യാത്ര പോയി നോക്കൂ. അത് ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കും. യാത്രയ്ക്കിടയിലെ തമാശകളും ഐസ്ക്രീം നുണഞ്ഞതും പറ്റിയ അബദ്ധങ്ങളുമൊക്കെ അവർ എന്നെന്നും മധുരമുള്ള ഓർമയായി കാത്തു സൂക്ഷിക്കും.

യാത്ര തലച്ചോറിന്റെ വളർച്ചയ്ക്കും ഗുണം ചെയ്യും

അധികമാർക്കും അറിയില്ലാത്ത ഒരു കാര്യമായിരിക്കും യാത്ര തലച്ചോറിൻറെ വികാസത്തിന് വഴിതെളിക്കുമെന്നത്. യാത്രകളിൽ കാണുന്ന കാഴ്ചകൾ, പുത്തൻ അനുഭവങ്ങൾ, പുതിയ സ്ഥലങ്ങൾ, അവയുടെ വിവരശേഖരണം തുടങ്ങിയവ തലച്ചോറിന്റെ ചില പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കും. ഇത് ബുദ്ധി വികാസത്തിനും തലച്ചോറിന്റെ വളർച്ചയ്ക്കും ഗുണം ചെയ്യും.

മാനസിക പിരിമുറുക്കം കുറയ്ക്കാൻ യാത്ര ബെസ്റ്റാ..

 കുട്ടികൾക്കായാലും മുതിർന്നവർക്കായാലും മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ യാത്ര ഒരുപാട് സഹായിക്കും. 7 മുതൽ 14 വയസുവരെയുള്ള കുട്ടികളിൽ നടത്തിയ ഒരു സർവെ പ്രകാരം 79% കുട്ടികൾ പിരിമുറുക്കം അനുഭവിക്കുനന്തായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ മാതാപിതാക്കൾ അവധിക്കാല യാത്രയ്ക്ക് കൊണ്ടുപോയ 77% കുട്ടികളില്‍ മാനസിക പിരിമുറുക്കം വളരെ കുറവായിരുന്നതായും കണ്ടെത്തി.

യാത്രയുടെ ഓർമകൾ എന്നെന്നും അവർ താലോലിക്കും

ബ്രിട്ടണിൽ നടത്തിയ ഒരു പഠനം പറയുന്നത് ശ്രദ്ദേയമാണ്. പഠന വിധേയമായ 49% ആളുകളും പറയുന്നത് അവരുടെ ജീവിത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആ അവധിക്കാല യാത്രകളുടേതാണത്രേ. മുൻപു നടന്ന ആ യാത്രകളുടെ ചെറിയ ചെറിയ നിമിഷങ്ങൾ പോലും അവർക്ക് ഓർമിക്കാനും കഴിയുന്നു. ജീവിത പ്രശ്നങ്ങളും ക്ലേശങ്ങളും വരുമ്പോൾ ഈ ഓർമകളാണത്രേ ജീവിക്കാൻ പ്രചോദനമായതെന്നും അവർ പറയുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :