E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:13 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇന്ദിരാഗാന്ധിയെ തോല്പ്പിച്ചത് പ്ലാസ്റ്റിക്ക് ബക്കറ്റ്!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vakkadakkam-kalavoor
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഈ തലക്കെട്ടിലേക്ക് പിന്നാലെ വരാം കേട്ടോ.

ഇന്ത്യാചരിത്രത്തിലെ ഒരു നടുക്കമാണ് 1984 ഒക്ടോബർ 31. അന്നാണല്ലോ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അംഗരക്ഷകരാൽ ദാരുണമായി വധിക്കപ്പെട്ടത്. 

വീണ്ടും ഒരു ഒക്ടോബര്‍ 31 കടന്നുവരുന്നു.

ഇന്ദിരാഗാന്ധിയെ രാജ്യം കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയായി വിലയിരുത്തുന്നവരുണ്ട്. സ്വകാര്യവ്യക്തികളുടെ കൈപ്പിടിയിലായിരുന്ന ബാങ്കിങ്ങ് മേഖലയെ ദേശസാൽക്കരിച്ച് അവ സാധാരണക്കാരനു പ്രാപ്യമാക്കിയതാണ് അവരുടെ ഏറ്റവും വലിയ ഭരണനേ‌ട്ടം. 

അല്ലെങ്കിൽ ഇന്നും ബാങ്കുകൾ സാധാരണക്കാരന്റെ നേർക്കു മുഖം തിരിച്ചേനേ. 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ ബംഗ്ലാദേശ് വിമോചനം സാദ്ധ്യമാക്കിയതു അവരുടെ കരുത്തിന്റെ മറ്റൊരു ഉദാഹരണമാണ്. എന്നിട്ടും ഇന്ത്യ ഒരിക്കൽ അവരെ തിരസ്ക്കരിച്ചു. 1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നുമാത്രമല്ല, സ്വന്തം മണ്ഢലമായ റായ്ബറേലിയയില്‍ ഇന്ദിരാഗാന്ധി ജനതാപാർട്ടിയുടെ രാജ്നാരായണനോ‌ട് അടിയറവുപറഞ്ഞു.

ലോകത്തെ ഞെട്ടിച്ച ആ പരാജയത്തിനു കാരണം 1975 ൽ അവർ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയാണെന്നാണു നിഗമനം. പത്രങ്ങൾക്കു സെൻസർഷിപ്പ് ഏർപ്പെ‌ടുത്തി, മിസ എന്ന കരിനിയമപ്രകാരം രാജ്യത്തെ പ്രതിപക്ഷ നേതാക്കളെയെല്ലാം വിചാരണയില്ലാതെ ജയിലിലടച്ചു. തുടങ്ങിയവയൊക്കെ അടിയന്തരകാലത്തെ പ്രധാനകലാപരിപാടികളായിരുന്നു. 

അക്കാലത്തു ജയിലിൽ വച്ച് വൃക്കകൾ തകർന്നുപോയ ജയപ്രകാശ് നാരായണനാണ് കോൺഗ്രസ് ഇതര കക്ഷികള‌‌െ ഒരു കൊടിക്കീഴിലാക്കി ജനതാപാർട്ടി രൂപീകരിച്ച് ഇന്ദിരാഗാന്ധിയ‌െ തകർത്തുകളഞ്ഞത്. 

ഇനി തലക്കെട്ടിലേക്ക്...  

അടിയന്തരാവസ്ഥയും എതിരാളിയായ ജെ.പിയും മാത്രമല്ല വന്ധ്യകരണവും ഇന്ദിരാഗാന്ധിയുടെ തോൽവിയിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. പിടികിട്ടിയില്ല അല്ലേ? അടിയന്തിരാവസ്ഥകാലത്തു ഇന്ദിരാഗാന്ധി വന്ധ്യംകരണം ഏതാണ്ടു നിര്‍ബന്ധമാക്കിയിരുന്നു. ജനസംഖ്യാനിയന്ത്രണത്തിനായി 'നാം ഒന്നു നമുക്കൊന്നു' എന്ന മുദ്രാവാക്യമൊക്കെ വരുന്നത് അക്കാലത്താണ്. 

indira.jpg.image.470.246

എന്നാൽ ഇന്ത്യാക്കാർ നമുക്കൊന്നാവാൻ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല. അടിയന്തരാവസ്ഥയിലെ മിക്ക കുഴപ്പങ്ങളുടെയും ആണിക്കല്ലായിരുന്ന സഞ്ജയഗാന്ധി- ഇന്ദിരാഗാന്ധിയുടെ പുത്രൻ- അതോടെ നിർബന്ധിത വന്ധ്യകരണത്തിനു നേതൃത്വം നൽകി എന്നാണു പിൽക്കാലത്തെ പത്രങ്ങൾ പറയുന്നത്. അതോടെ ആരോഗ്യ വകുപ്പും പോലീസും ചേർന്ന് പുരുഷൻമാരെ കൂട്ടം കൂട്ടംമായി പിടിച്ചുകൊണ്ടുപോയി.

ശേഷം ഒരു പ്ലാസ്റ്റിക്ക് ബക്കറ്റ് സമ്മാനമായി കൊടുത്തു പറഞ്ഞുവിടും. ബക്കറ്റ് കൊടുക്കുംമുൻപ് അവരെ വന്ധ്യംകരിച്ചിട്ടുണ്ടാവുമെന്നുമാത്രം. അക്കാലത്ത് ചുമ്മാ പ്ലാസ്റ്റിക് ബക്കറ്റുമായി പോകുന്ന പുരുഷൻമാരെ നോക്കി മറ്റുള്ളവർ ആക്കിചിരിച്ചിരുന്നു. ഇങ്ങനെ വന്ധ്യംകരിക്കപ്പെട്ടവരിൽ അവിവാഹിതരായ ആൺകു‌ട്ടികളും പെടും. 1976 ൽ 40 ലക്ഷം പേരെ വന്ധ്യംകരിക്കാനാണ് ലക്ഷ്യം ഇട്ടിരുന്നതെങ്കിലും സഞ്ജയുടെ നേതൃത്വത്തിൽ 71 ലക്ഷം പുരുഷന്മാരെ 'പലതും' നഷ്ടപ്പെട്ടവരാക്കാനായി. അതായത് ടാർജറ്റ് ഒക്കെ പുഷ്പംപോലെ മറികടന്നു എന്നര്‍ത്ഥം. ചേരിപ്രദേശങ്ങളിലൊക്കെ ആരോഗ്യവകുപ്പും പോലീസും അന്നു അർമാദിക്കുകയായിരുന്നത്രെ. വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ പുരുഷൻമാർ രാത്രി പാടത്താണ് ഉറങ്ങിയിരുന്നത്. വീട്ടിലുറങ്ങിയാൽ പോലീസ് പിടിച്ചുകൊണ്ടുപായാലോ? 

indira-gandhi-brazhnev.jpg.image.784.410

നേരം വെളുത്താൽ പ്ലാസ്റ്റിക് ബക്കറ്റല്ലേ മിച്ചമുണ്ടാകൂ. (ഇതു എത്രയെത്ര കാർട്ടൂണുകൾക്ക് വിഷയമായിട്ടുണ്ടെന്നോ) സ്വാഭാവികമായും ഇന്ത്യയിലെ പുരുഷപ്രജകൾ തൊട്ടുപിന്നാലെ വന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിക്കും സഞ്ജയ്ഗാന്ധിക്കും വോട്ടുചെയ്തിരിക്കുമോ? അങ്ങനെ നോക്കിയാൽ നമുക്കിങ്ങനെ പറയാം - ഇന്ദിരാഗാന്ധിയുടെ തോൽവിയിൽ ആ പ്ലാസ്റ്റിക് ബക്കറ്റിന് നല്ല സ്ഥാനമുണ്ട്.

പിന്നെ, ഇന്ത്യ ജനസംഖ്യയിൽ ചൈനയെയും തോല്പ്പിക്കാവുന്ന ഇക്കാലത്ത് ആ പഴയ ബക്കറ്റിനു പ്രസക്തിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.