സാരഥി ഞാന്‍ തന്നെ!; ടീം ബസ് ഓടിച്ച് രോഹിത്; ചുറ്റും നിറഞ്ഞ് ആരാധക കൂട്ടം

ക്യാപ്റ്റന്‍സി മാറ്റത്തിന് പിന്നാലെയുണ്ടായ അലയൊലികളില്‍ നിന്നും തുടര്‍ തോല്‍വികളെന്ന ഭാരത്തില്‍ നിന്നും തിരികെ കയറുകയാണ് മുംബൈ ഇന്ത്യന്‍സ്. രണ്ടാം ജയം തൊട്ടതിന് പിന്നാലെ മുംബൈ ക്യാംപില്‍ നിന്നുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ ആരാധകരെ സന്തോഷിപ്പിച്ചെത്തുന്നത്. മുംബൈ ടീം ബസിന്റെ ഡ്രൈവര്‍ സീറ്റിലേക്ക് എത്തിയത് രോഹിത് ശര്‍മ. 

ആരവം ഉയര്‍ത്തി ആരാധകര്‍ ഇരുവശത്തും നിറഞ്ഞു നില്‍ക്കുന്നതിന് ഇടയിലാണ് രോഹിത് ശര്‍മ ടീം ബസിന്റെ സാരഥിയായത്. ആരാധകരോട് ബസിന്റെ മുന്‍പില്‍ നിന്ന് മാറി നില്‍ക്കാന്‍ രോഹിത് ആവശ്യപ്പെടുന്നുണ്ട്. രോഹിത് ഡ്രൈവറായി മാറിയതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. 

സീസണില്‍ ആദ്യ മൂന്ന് മല്‍സരങ്ങളും തോറ്റാണ് മുംബൈ ഇന്ത്യന്‍സ് തുടങ്ങിയത്. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയും വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടു. ടീമിനുള്ളില്‍ ഹര്‍ദിക്കിനെ പിന്തുണക്കുന്നവരെന്നും രോഹിത്തിനെ പിന്തുണക്കുന്നവര്‍ എന്ന നിലയിലും രണ്ട് വിഭാഗങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഡല്‍ഹിയേയും ബാംഗ്ലൂരിനേയും തോല്‍പ്പിച്ച് മുംബൈ വിജയ വഴിയിലേക്ക് എത്തി ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 

Rohit sharma driving the team bus, video went viral