'സ്വന്തം സ്കോറല്ലാതെ മറ്റൊന്നും നേടാത്ത ആള്‍'‍; ഡിവില്ലിയേഴ്സിനെതിരെ ആഞ്ഞടിച്ച് ഗംഭീര്‍

gambhir-abd
SHARE

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച എബി ഡിവില്ലിയേഴ്സിന് എതിരെ ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. സ്വന്തം സ്കോറിനപ്പുറം ഒന്നും നേടാനാവാതെ പോയ വ്യക്തിയാണ് ഡിവില്ലിയേഴ്സ് എന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ഈഗോ നിറഞ്ഞതാണെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ വാക്കുകള്‍. 

പീറ്റേഴ്സനും ഡിവില്ലിയേഴും ടീമിനെ നയിച്ച് ഒന്നും നേടിയിട്ടില്ല. എങ്ങനെയായിരുന്നു ക്യാപ്റ്റന്‍ സ്ഥാനത്ത് അവരുടെ പെര്‍ഫോമന്‍സ്. അവരുടെ റെക്കോര്‍ഡുകള്‍ എടുത്തുനോക്കിയാല്‍ അത് മറ്റ് നായകരേക്കാള്‍ മോശമാണ്. ഡിവില്ലിയേഴ്സ് ഒരു കളിയില്‍ പോലും ഐപിഎല്‍ ക്യാപ്റ്റനായിട്ടില്ല. സ്വന്തം സ്കോറിനപ്പുറം ഒന്നും നേടാനാകാത്ത ഒരാളാണ്. എന്തൊക്കെ പറഞ്ഞാലും ഹര്‍ദിക് ഒരു ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ചിനെ ഓറഞ്ചുമായി താരതമ്യം ചെയ്യണം. അല്ലാതെ ആപ്പിളുമായല്ല താരതമ്യം ചെയ്യേണ്ടത്, ഗംഭീര്‍ പറയുന്നു. 

എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയെ കുറിച്ചുള്ള തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന പ്രതികരണവുമായി ഡിവില്ലിയേഴ്സും രംഗത്തെത്തി. ഹര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി ജെനുവിന്‍ അല്ല എന്ന് ഞാന്‍ പറയാന്‍ കാരണം ഞാനും ആ വിധമാണ് കളിച്ചത് എന്നതിനാലാണ്. വീട്ടിലായിരിക്കുമ്പോള്‍ കാണുന്നത് പോലെ യഥാര്‍ഥ ഡിവില്ലിയേഴ്സിനെ അല്ല പലപ്പോഴും ഗ്രൗണ്ടില്‍ കാണുക, ഡിവില്ലിയേഴ്സ് പറയുന്നു. 

ക്യാപ്റ്റന്‍സിയോടെ മുംബൈ ഇന്ത്യന്‍സ് ക്യാംപിലേക്ക് തിരിച്ചെത്തിയ ഹര്‍ദിക്കിന് സീസണിന്റെ തുടക്കം മുതല്‍ വിമര്‍ശനം നേരിട്ടിരുന്നു. ടീമിനുള്ളിലെ പ്രശ്നങ്ങളും ഗ്രൗണ്ടിന് പുറത്തെ ആരാധകരുടെ പെരുമാറ്റങ്ങളും ഹര്‍ദിക്കിന് പ്രതികൂലമായിരുന്നു. പോയിന്റ് പട്ടികയില്‍ 13 മത്സരം പിന്നിടുമ്പോള്‍ 9ാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. 

Gambhir against de villiers

MORE IN INDIA
SHOW MORE