ലീഗ് വണ്‍ കിരീടം പിഎസ്ജി ഉറപ്പിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേട്ടങ്ങളില്‍ ഒന്ന് മറികടക്കുക കൂടിയാണ് അര്‍ജന്റൈന്‍ ഇതിഹാസം മെസി. സ്ട്രാസ്ബര്‍ഗിന് എതിരായ കളിയില്‍ 53ാം മിനിറ്റില്‍ പിഎസ്ജിക്കായി വല കുലുക്കിയാണ് ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡുകളില്‍ ഒന്ന് മെസി മറികടന്നത്. യൂറോപ്പിലെ ടോപ് 5 ലീഗുകളിലായി മെസിയുടെ 495ാമത്തെ ഗോളായിരുന്നു അത്.
ആദ്യ പകുതി സ്ട്രാസ്ബര്‍ഗിനെതിരെ ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ എംബാപ്പെയും മെസിയും ചേര്‍ന്നുള്ള മുന്നേറ്റം പിഎസ്ജിയെ ലീഡിലേക്ക് എത്തിച്ചു. ഈ ഗോളിലൂടെ യൂറോപ്പിലെ ലീഗുകളില്‍ 494 ഗോളുകള്‍ എന്ന ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് മെസി മറികടന്നു.
പിഎസ്ജിയുടെ 11ാമത്തെ ലീഗ് വണ്‍ കിരീടമാണിത്. മെസി തന്റെ കരിയറില്‍ നേടുന്ന 42ാമത്തെ കിരീടവും. കിരീട നേട്ടങ്ങളില്‍ ബാഴ്സ സഹതാരം ഡാവി ആല്വ്സിനൊപ്പവും മെസി എത്തി.