ഇന്ത്യ 163 റൺസിന് ഓള്‍ ഔട്ടായി; ഓസ്ട്രേലിയയ്ക്ക് 76 റണ്‍സ് വിജയലക്ഷ്യം

ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 76 റണ്‍സ് വിജയലക്ഷ്യം. 88 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യ  രണ്ടാം ഇന്നിങ്സില്‍ 163 റണ്‍സിന് ഓള്‍ ഔട്ടായി. എട്ടുവിക്കറ്റുമായി നേഥന്‍ ലയണ്‍ ഇന്ത്യയെ തകര്‍ത്തു.  ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത് 59 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും 26 റണ്‍െസടുത്ത ശ്രേയസ് അയ്യരും മാത്രം. ഇരുവരെയും അവിശ്വസനീയ പ്രകടനത്തിലൂടെ മടക്കി ഓസീസ് ഫീല്‍ഡര്‍മാര്‍. 

64 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റ് വീഴ്ത്തി നേഥന്‍ ലയണ്‍.  മല്‍സരത്തിലാകെ ലയണിന്റെ വിക്കറ്റ് നേട്ടം പതിന്നൊന്നായി.  12 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയെ അതിവേഗം മടക്കിയത്. കൂട്ടിന് അശ്വിനും ചേര്‍ന്നതോടെ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസ്ട്രേലിയയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടം. 197 റണ്‍സിന് ഓസ്ട്രേലിയ പുറത്തായതോടെ  88 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി ഇന്ത്യ.  രണ്ടാം ഇന്നിങ്സും ഇന്ത്യ തുടങ്ങിയത് തകര്‍ച്ചയോടെ. ശുഭ്മാന്‍ ഗില്‍ അഞ്ച് റണ്‍സെടുത്ത് ആദ്യം പുറത്ത്. രണ്ടക്കം കടക്കാതെ  ജഡേജയും ഭരത്തും. വിരാട് കോലി 13 റണ്‍സും രോഹിത് ശര്‍മ 12 റണ്‍സെടുമെടുത്ത്  പുറത്തായി.