സാനിയ മിര്‍സ– രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം  ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ കടന്നു. മൂന്നാം സീഡ് നീല്‍ ഷുപ്സ്കി – ക്രവാഷിക്ക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് ടൈ ബ്രേക്കറിലാണ് ഇന്ത്യന്‍ ജോഡി  വിജയം സ്വന്തമാക്കിയത്. 

കരിയറിലെ അവസാന ഗ്രാന്‍സ്‌ലാം ചാംപ്യന്‍ഷിപ്പ് കളിക്കുന്ന സാനിയ മിര്‍സക്ക് കിരീടത്തിലേക്ക് ഇനി ഒരു കളിയുടെ ദൂരം. സെമിയില്‍ ബ്രിട്ടന്റെ നീല്‍ പുപ്സ്കി – യു എസി ന്റെ ഡിസൈര്‍ ക്രവാഷിക്ക് സഖ്യത്തെയാണ് സാനിയ – ബൊപ്പണ്ണ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നേടി ഇന്ത്യന്‍ ജോഡി കരുത്തുകാട്ടിയപ്പോള്‍ രണ്ടാം സെറ്റ് നേടി ഷുപ്സ്കി – ക്രവാഷിക്ക് സഖ്യം തിരിച്ചടിച്ചു. തുടര്‍ന്ന് ടൈ ബ്രേക്കറിലാണ് വിജയം സ്വന്തമാക്കിയത്. സ്കോര്‍ 7–6, 6–7,10–6, 

സാനിയ ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ ഗ്രാന്‍സ്‌ലാം ഫൈനലാണിത്. 2016 റിയോ ഒളിംപിക്സില്‍ നാലമതെത്തിയതായിരുന്നു  മുന്‍പുള്ള മികച്ച പ്രകടനം.  ഫെബ്രുവരിയില്‍ നടക്കുന്ന ദുബായ് ഓപ്പണ്‍ ടൂര്‍ണമെന്റോടെ മല്‍സരരംഗത്തു നിന്ന് വിരമിക്കാനാണ് സാനിയയുടെ തീരുമാനം.

Sania Mirza-Rohan Bopanna enters  Australian Open final