രണ്ടാം ജയം തേടി ബെൽജിയം; പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കണം; വഴിമുടക്കുമോ മൊറോക്കോ?

ഇന്നത്തെ രണ്ടാമത്തെ മല്‍സരത്തില്‍ ബെല്‍ജിയം മൊറോക്കോയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 6.30നാണ് മല്‍സരം. രണ്ടാം ജയം ബെല്‍ജിയത്തിനെ പ്രീക്വാര്‍ട്ടറിലെത്തിക്കും. ആദ്യമല്‍സരത്തില്‍ കാനഡയ്ക്കെതിരെ കടന്നുകൂടിയതാണ് ബെല്‍ജിയം. മല്‍സരം വിജയിച്ചെങ്കിലും ടീമിന്‍റെ ദൗര്‍ബല്യങ്ങള്‍ പ്രകടമായിരുന്നു. കെവിന്‍ ഡിബ്രുയിനെ നിറംമങ്ങിയതാണ്  തിരിച്ചടിയായത്.  

എന്തൊക്കെയായാലും ഇന്നത്തെ മല്‍സരം കൂടി വിജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയാണ് ലക്ഷ്യം.  കാനഡയ്ക്കെതിരെ ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിലേക്കെത്തിയത് ഒരെണ്ണം മാത്രം. റൊമേലു ലുക്കാക്കുവിനെപ്പോലൊലൊരു ഫിനിഷറെ ശരിക്കും മിസ് ചെയ്യുന്നുണ്ട് ബെല്‍ജിയം. മധ്യനിരയില്‍ ഹസാര്‍ഡും കെവിന്‍ ഡിബ്രുയിനും ക്ലിക്കായാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. 

ഗോള്‍കീപ്പര്‍ ടിബോ കോര്‍ട്ട്വായുടെ മികച്ച ഫോം ടീമിന് കരുത്താണ്. മറുവശത്ത് ക്രൊയേഷ്യയെ സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് മൊറോക്കോ. ക്രൊയേഷ്യന്‍ മുന്നേറ്റങ്ങളെ തട‍ഞ്ഞുനിര്‍ത്തിയ അഷ്റഫ് ഹക്കിമിയടങ്ങുന്ന പ്രതിരോധനിരയും  ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവുമാണ് ടീമിന്‍റെ കരുത്ത്. 

FIFA World Cup 2022: Belgium vs Morocco Preview