മെസിയുടെ ആറ് ലോകകപ്പ് ജഴ്സികള്‍; ലേലത്തില്‍ പോയത് 64 കോടി രൂപയ്ക്ക്

ഖത്തര്‍ ലോകകപ്പില്‍ മെസി അണിഞ്ഞ ആറ് ജഴ്സികള്‍ ലേലത്തില്‍ പോയത് 64 കോടി രൂപയ്ക്ക്. ന്യൂയോര്‍ക്കിലാണ് മെസിയുടെ ലോകകപ്പ് ജഴ്സികള്‍ ലേലത്തില്‍ വെച്ചത്. മെസിയുടേതായി ലേലത്തില്‍ പോയ വസ്തുക്കള്‍ക്ക് ലഭിച്ചതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. ഈ വര്‍ഷം കായിക മേഖലയില്‍ നിന്ന് ലേലത്തില്‍ വെച്ചതില്‍ ഒരു വസ്തുവിന് ലഭിക്കുന്ന ഉയര്‍ന്ന തുകയും ഇതാണ്. 

ലോകകപ്പ് ഫൈനലിന്റെ ആദ്യ പകുതിയില്‍ ഫ്രാന്‍സിന് എതിരെ മെസി അണിഞ്ഞ ജഴ്സിയും ലേലത്തില്‍ വെച്ചതില്‍ ഉള്‍പ്പെടുന്നു. 'കായിക ചരിത്രത്തിലെ സുപ്രധാന ഏടിന്റെ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല ഈ ജഴ്സികള്‍. ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിന്റെ കരിയറിലെ നിര്‍ണായക നിമിഷങ്ങള്‍ കൂടിയാണ് ഈ ജഴ്സികള്‍ അടയാളപ്പെടുത്തുന്നത്, ജഴ്സികള്‍ ലേലത്തില്‍ വെച്ച സോത്ബൈ ഹൗസ് പ്രതികരിച്ചു. 

മൈക്കല്‍ ജോര്‍ദാന്റെ 1998ലെ എന്‍ബിഎ ഫൈനലില്‍ അണിഞ്ഞ ജഴ്സിയുടെ പേരിലാണ് ഏറ്റവും ഉയര്‍ന്ന തുക ലേലത്തില്‍ സ്വന്തമാക്കിയതിന്റെ റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷം നടന്ന ലേലത്തില്‍ 10.1 മില്യണ്‍ ഡോളറാണ് ഇതിന് ലേലത്തില്‍ ലഭിച്ചത്. 

Messi's Six World Cup Jerseys auctioned for Rs 64 crore