ഹര്‍ഷല്‍ പട്ടേലിന് ഹാട്രിക്; മുംൈബയെ ബാംഗ്ലൂര്‍ 54 റണ്‍സിന് തകര്‍ത്തു

ഐപിഎല്ലില്‍ ഹര്‍ഷല്‍ പട്ടേല്‍ ഹാട്രിക് നേടിയ മല്‍സരത്തില്‍ മുംൈബ ഇന്ത്യന്‍സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 54 റണ്‍സിന് തകര്‍ത്തു. 17ാം ഓവറിലാണ് മുംൈബയുടെ ചെറുത്ത്നില്‍പ്പ് അവസാനിപ്പിച്ച് ഹര്‍ഷല്‍ ഹാട്രിക് നേടിയത്.  ഹര്‍ദിക് പാണ്ഡ്യ, പൊള്ളാര്‍ഡ്, രാഹുല്‍ ചഹര്‍ എന്നിവരെ പുറത്താക്കി. 166 റണ്‍സ് പന്തുടര്‍ന്ന മുംൈബ 111 റണ്‍സിന് പുറത്തായി. 17 റണ്‍സ് വഴങ്ങി ഹര്‍ഷല്‍ നാലുവിക്കറ്റ് വീഴ്ത്തി. ആറാം തോല്‍വിയോടെ മുംൈബ ഏഴാം സ്ഥാനത്തേയ്ക്ക് പതിച്ചു.

അതേസമയം, ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് രണ്ടുവിക്കറ്റ് വിജയം. 172 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ചെന്നൈ മറികടന്നു. എട്ടുപന്തില്‍ 22 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടെ പ്രകടനമാണ് നിര്‍ണായകമായത്. അവസാന ഓവറിലെ അഞ്ചാം പന്തിലാണ് ജഡേജ പുറത്തായത്. ഋതുരാജ് ഗെയ്ക്വാദ് 40 റണ്‍സും, ഡുപ്ലിസി 43 റണ്‍സും നേടി.