കിരീടം തിരിച്ചു പടിച്ച് റയൽ; വിയ്യാ റയലിനെതിരെ മിന്നും ജയം

റയൽ മഡ്രിഡ് സ്പാനിഷ്  ഫുട്ബോൾ ചാംപ്യന്മാര്‍. വിയ്യാറയലിനെ 2-1നു  തോൽപിച്ചാണ് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം റയലിന്റെ കിരീടധാരണം. റയൽ 34-ആം കിരീടം  ഉറപ്പിച്ചപ്പോൾ ബാർസിലോനയെ 10 പേരുമായി കളിച്ച ഒസാസുന ഇഞ്ചുറി ടൈം ഗോളിൽ അട്ടിമറിച്ചു . 

ഒരു മാസം മുൻപ് ബാർസലോണക്ക് പിന്നിലായിരുന്നു റയൽ തുടർച്ചയായ 10 ആം  ജയത്തോടെ ബാഴ്‌സയെ 7 പോയിന്റ് പിന്നിലാക്കി കിരീടം തിരിച്ചുപിടിച്ചു .ഒരു ഫോട്ടോ ഫിനിഷിന്റെ ത്രില്ല് സമ്മാനിച്ച് റെയലും ബാർസയും കളത്തിലിറങ്ങിയത് ഒരേ സമയം .15 ആം മിനിറ്റിൽ ബാഴ്‌സയെ ഞെട്ടിച്ചു ഒസാസുന മുന്നിൽ .29 ആം മിനിറ്റിൽ കരിം ബെൻസിമയിലൂടെ വിയ്യാറയലിനെതിരെ  റയൽ മുന്നിൽ 

62ആം മിനിറ്റിൽ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു . ഒസാസുന 10 പെരിലെക്കു ഒതുങ്ങുകകൂടി ചെയ്തതോടെ  ബാർസ ആരാധകർക്ക് പ്രതീക്ഷ . എന്നാൽ കരിം ബെൻസിമയുടെ പെനാൽറ്റിയിലൂടെ റയൽ 2-0 ന് മുന്നിൽ .

ഇബോറയിലൂടെ വിയ്യാറയൽ ഒരു ഗോൾ മടക്കിയെങ്കിലും ലോസ് ബ്ലാങ്കോസ് മാഡ്രിഡിൽ ആഘോഷം തുടങ്ങി കഴിഞ്ഞിരുന്നു .  ഇരട്ടിമധുരം പകർന്നു ഇഞ്ചുറി ടൈം ഗോളിൽ ബാർസയുടെ പരാജയവും. യൂറോപ്പിലെ ഏറ്റവും മികച്ച പ്രതിരോധം എന്ന മേൽ വിലാസവുമായാണ് സെർജിയോ റാമോസ് നയിച്ച റയൽ മാഡ്രിഡ് പൊരുതിക്കയറി കിരീടം സ്വന്തമാക്കിയത്.