റയല്‍ മഡ്രിഡിന് നാണംകെട്ട തോല്‍വി; അത്‌‌ലറ്റിക്കോയോട് 3–7ന് വീണു

ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ അത്്ലറ്റികോ മഡ്രിഡിനെതിരെ  റയല്‍ മഡ്രിഡിന് നാണംകെട്ട തോല്‍വി. മൂന്നിനെതിരെ ഏഴുഗോളുകള്‍ക്കാണ് റയല്‍ തോറ്റത്.   അത്്ലറ്റികോയ്ക്കായി ഡീഗോ കോസ്റ്റ നാലുഗോളുകള്‍ നേടി. ആഴ്ചകള്‍ക്ക് മുമ്പ് ടീമിലെത്തിയ പോര്‍ച്ചുഗീസ് കൗമാരതാരം ജാവോ ഫെലിക്സ്, വിറ്റോലോ, ഏയ്ഞ്ചല്‍ കോറിയ എന്നിവരും അത്്ലറ്റികോയ്ക്കായി സ്കോര്‍ ചെയ്തു . 

65 ാം മിനിറ്റില്‍ റയലിന്റെ ഡാനി കാര്‍വഹാലും അത്്ലറ്റികോ മഡ്രിഡിന്റെ ഡീഗോ കോസ്റ്റയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. നാച്ചോ, ബെന്‍സേമ, കറേറ എന്നിവരാണ് റയലിന്റെ ഗോളുകള്‍ നേടിയത്. ആദ്യപകുതിയില്‍ അത്്ലറ്റികോ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് മുന്നിലായിരുന്നു.