ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പി ബെൻ സ്റ്റോക്സ്; ഫൈനലിലെ താരം

ബെന്‍ സ്റ്റോക്സിന്‍റെ വീരോചിത പ്രകടനമാണ് ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.  തുടര്‍ച്ചയായി നാലു വിക്കറ്റ് നഷ്ടപ്പെട്ട് തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ സ്റ്റോക്സ് വിജയത്തിലേക്ക് കൈപിടിച്ച് നയിക്കുകയായിരുന്നു. സ്റ്റോക്സ് തന്നെയാണ് ഫൈനലിലെ താരവും.

2016ലെ ട്വന്‍റി 20 ലോകകപ്പില്‍ കൊല്‍ക്കൊത്ത ഈഡന്‍ ഗാര്‍ഡനില്‍  താനെറിഞ്ഞ അവസാന ഓവറില്‍ വിജയം കൈവിട്ട് പോയപ്പോള്‍ കണ്ണീരോടെ കളം വിട്ട ബെന്‍ സ്റ്റോക്സിന് ഈ വിജയം ഒരു കടം വീട്ടലാണ്. അന്നു കൈവിട്ട് പോയ കിരീടം ഇരട്ടി മധുരത്തോടെ തിരിച്ചു കൊടുക്കുകയാണ് സ്റ്റോക്സ്.  പിറന്ന നാടിനെ തോല്‍പിച്ചാണ് പോറ്റുനാടിനു വേണ്ടി സ്റ്റോക്സ് ഈ കിരീടം നേടിയതെന്ന പ്രത്യേകതയും ഈ ലോകകപ്പ് വിജയത്തിനുണ്ട്. നിശ്ചിത സമയത്തും സൂപ്പര്‍ ഓവറിലും ബെന്‍ സ്റ്റോക്സിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന്‍റെ ബലത്തിലാണ് ഇംഗ്ലണ്ട് കിവീസിന്‍റെ വെല്ലുവിളി അതിജീവിച്ചത്.  ഒരു ഘട്ടത്തില്‍ നാലിന് എണ്‍പത്തിയാറെന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട ഇംഗ്ലണ്ടിനെ മല്‍സരത്തിലേക്ക് തിരികെ കൊണ്ടു വന്നത് സ്റ്റോക്സായിരുന്നു. 

ബട്ലറിനൊപ്പം അ‍ഞ്ചാം വിക്കറ്റില്‍ സ്റ്റോക് നേടിയത് 110 റമ്‍സ്. ന്യൂസിലന്‍ഡിന്‍റെ 241 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലീഷ് ഇന്നിങ്സിന്‍റെ നട്ടെല്ലും സ്റ്റോക്സിന്‍റെ പ്രകടനമായിരുന്നു. അവസാന നിമിഷം വരെ പൊരുതിയ വോക്സ് അഞ്ച് ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 84 റണ്‍സാണ് നേടിയത്.  ഫൈനലിലടക്കം അഞ്ച് അര്‍ധ സെഞ്ചുറിയാണ് സ്റ്റോക്സ് നേടിയത്. ഈ പ്രകടനമികവ് കൊണ്ട് തന്നെയാണ് നിര്‍ണായകമായ സൂപ്പര്‍ ഓവറിലും സ്റ്റോക്സിനെ വിശ്വസി