ഫോര്‍ അടിക്കുമ്പോഴുള്ള അടയാളം എന്താണ്; അനുഷ്കയുടെ ചോദ്യം; ട്രോളാക്കി ആരാധകർ‌‍

ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ഇന്ത്യൻ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയും ഇംഗ്ലണ്ടിലെത്തിയിട്ടുണ്ട്. ഗാലറിയിൽ നിന്നുള്ള അനുഷ്കയുടെ ചിത്രങ്ങൾ പ്രചരിക്കാറുണ്ട്.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഗാലറിയിലെ അനുഷ്കയുടെ ചിത്രങ്ങള്‍ ട്രോളന്മാരാണ് ഏറ്റെടുത്തത്. അതിനൊരു കാരണവുമുണ്ട്. ഫോർ അടിക്കുമ്പോൾ അമ്പയർ കാണിക്കുന്ന അടയാളമെന്തെന്ന് സുഹൃത്തുക്കളോട് ചോദിക്കുന്ന അനുഷ്കയെ ട്വിറ്റർ കയ്യോടെ പിടികൂടി. അതിൽ വലിയ അബദ്ധമൊന്നുമില്ലെങ്കിലും ട്വിറ്ററിൽ ട്രോളുകളുടെ പൂരമാണ്. 

അനുഷ്കയോടുള്ള ചോദ്യത്തിന് കോലിയുടെ പ്രതികരണമെന്ന തരത്തിലുള്ള മീമുകളും ഹിറ്റാണ്.