'നാണം കെട്ടവന്‍; ടിക് ടോക്കിൽ സ്ത്രീകളെ മാത്രം പിന്തുടരുന്നു'; ഷമിക്കെതിരെ ഭാര്യ

ലോകകപ്പ് ക്രിക്കറ്റില്‍ ഇപ്പോൾ തിളങ്ങി നിൽക്കുന്ന ഇന്ത്യൻ താരമാണ് മുഹമ്മദ് ഷമി . എന്നാൽ ഷമിക്കെതിരെ വീണ്ടും ആരോപണവുമായി ഭാര്യ ഹസിൻ ജഹാൻ രംഗത്തെത്തിയിരിക്കുകയാണ്. ഷമി ടിക് ടോക്ക് അക്കൗണ്ടിൽ പിന്തുടരുന്നത് പെൺകുട്ടികളെ മാത്രമാണെന്നും ഷമി നാണം കെട്ടവനാണെന്നുമാണ് ഹസിന്റെ അവകാശവാദം. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഹസിൻ ഷമിക്കെതിരെ രംഗത്തു വന്നത്.

ഈയിടെയാണ് ഷമി ടിക് ടോക്കിൽ അക്കൗണ്ട് തുറന്നത്. ഇപ്പോള്‍ 97 പേരെ ഷമി ഫോളോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതില്‍ 90 പേരും പെണ്‍കുട്ടികളാണെന്നാണ് ഹസിന്‍ ജഹാന്‍ പറയുന്നത്. ‘ഷമി 97 പേരെ ടിക് ടോക്കില്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ അതില്‍ 90 പേരും പെണ്‍കുട്ടികളാണ്. അദ്ദേഹത്തിന് ഒരു മകളുണ്ട്, എന്നിട്ടും അദ്ദേഹത്തിന് ഒരു നാണവുമില്ല.’- പോസ്റ്റിലൂടെ ഹസിന്‍ പറയുന്നു