ലോകകപ്പിലെ രണ്ടാം 'ഇന്ത്യൻ' ഹാട്രിക്; കാത്തിരിപ്പിന് വിരാമമിട്ട് മുഹമ്മദ് ഷമി

ചേതന്‍ ശര്‍മയ്ക്ക് ശേഷം ലോകകപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഹാട്രിക് നേടുന്നത് . 87 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെയായിരുന്നു ചേതന്റെ നേട്ടം . ലോകകപ്പില്‍ ഹാട്രിക് നേടുന്ന ഒന്‍പതാമത്തെ താരമാണ് മുഹമ്മദ് ഷമി . 

ചേതന്‍ ശര്‍മയ്ക്കൊരു പിന്‍ഗാമിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് 32 വര്‍ഷത്തിന് ശേഷം സതാംപ്റ്റനില്‍ അവസാമിട്ട് മുഹമ്മദ് ഷമി . ലോകകപ്പില്‍ പത്താം തവണയാണ് ഹാട്രിക് പിറക്കുന്നത് . ഹാട്രിക് നേടുന്ന ഒന്‍പതാം താരമാണ് ഷമി. 2007ലും 2011ലും ഹാട്രിക് നേടിയ ശ്രീലങ്കയുടെ ലസിത് മലിംഗയാണ് ഇക്കാര്യത്തില്‍ കേമന്‍ . 2003ല്‍ ലങ്കയുടെ തന്നെ ചാമിന്ദ വാസും ഹാട്രിക് നേടിയിട്ടുണ്ട് 

കഴിഞ്ഞ ലോകകപ്പില്‍ ലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയുടെ ജെ പി ഡുമിനിയും ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഫിന്നും  ഹാട്രിക് നേടി ചരിത്രം കുറിച്ചു . 2011ല്‍ വിന്‍ഡീസിന്റെ കെമര്‍ റോച്ച് , 2003ല്‍  ബ്രറ്റ് ലീ 99ല്‍ സാക്്ലെയ്ന്‍ മുഷ്താഖ് എന്നിവരും മൂന്നുപന്തുകളില്‍ വിക്കറ്റ് വീഴ്ത്തി വിസ്മയമായി