കോഹ്‍ലിയോ ധോണിയോ? ആരുടെ ഹെയർസ്റ്റൈൽ കൊള്ളാം? ബിസിസിഐ ചോദിക്കുന്നു

ഇവരിൽ ആരുടേതാണ് കൂളെസ്റ്റ് ഹെയർ സ്റ്റൈൽ? ക്യാപ്റ്റൻ വിരാട് കോഹ്‌ലി, എംഎസ് ധോണി, ഹാർദിക് പാണ്ഡ്യ, യുസ്‍വേന്ദ്ര ചാഹൽ, എന്നിവരുടെ ചിത്രങ്ങളോടൊപ്പം ബിസിസിഐ ചോദിച്ചിരിക്കുന്നതാണിത്. ട്വിറ്ററിലാണ് വ്യത്യസ്തമായ കുറിപ്പ് ബിസിസിആ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ചോദ്യം വന്നപ്പോൾ തന്നെ ആവേശകരമായി അത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ധോണിക്കും കോഹ്‍ലിക്കുമാണ് കൂടുതൽ നറുക്കുകൾ. പാണ്ഡ്യക്കും ചാഹലിനും പിന്തുണ കുറവല്ല. എങ്കിലും ധോണിയാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ക്യാപ്റ്റൻ കൂൾ എന്ന് അറിയപ്പെടുന്ന ധോണിയുടേത് തന്നെയാണ് കൂളസ്റ്റ് ഹെയർ സ്റ്റൈലെന്നാണ് ആരാധകർ പറയുന്നത്.

ലോകകപ്പിൽ ഇന്ത്യ–പാകിസ്ഥാൻ മൽസരത്തിന് ശേഷം 5 ദിവസത്തെ വിശ്രമവേളയിലാണ് താരങ്ങൾ പുതിയ ഹെയർ സ്റ്റൈലിലേക്ക് മാറിയത്. പ്രമുഖ ഹെയർ സ്റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് താരങ്ങളുടെ മേക്ക് ഓവറിന് പിന്നിൽ. താരങ്ങളുടെ മുടി വെട്ടുന്ന ചിത്രങ്ങൾ ആലിം ട്വീറ്റ് ചെയ്തിരുന്നു.