ക്രിക്കറ്റ് കാണാൻ 12 ആഴ്ച മാത്രം പ്രായമുള്ള ആരാധിക; താരമായി അമീലിയ

ഇനി ലോകകപ്പ് കാണാനെത്തിയ 12 ആഴ്ച മാത്രം പ്രായമുളള ഒരു കുഞ്ഞ് ആരാധികയെ കാണാം. അമീലിയ .....ലോകകപ്പ് തുടങ്ങുന്നതിന് ഏതാനം ആഴ്ചകള്‍ക്ക് മുമ്പായിരുന്നു അമീലിയയുടെ ജനനം.  ലോകകകപ്പ് ആവേശത്തിലേയ്ക്ക് ഇംഗ്ലണ്ടില്‍ ജനിച്ചുവീണ അമീലയ ജനിച്ച് ആഴ്ചകള്‍ക്കകം ക്രിക്കറ്റ് മൈതാനത്തുമെത്തി . 

അമീലയക്കായി ഇംഗ്ലണ്ട് ടീം റണ്‍മഴതീര്‍ത്തു ഓള്‍ഡ് ട്രാഫോഡില്‍ .  ക്രിക്കറ്റ് ആരാധികയായ അമീലിയയുടെ അമ്മയുടെ ഇഷ്ടതാരങ്ങള്‍ ആന്‍ഡേഴ്സനും റൂട്ടുമാണ് കഴിഞ്ഞ ലോകകപ്പ് കാണാന്‍ അമീലിയയുടെ അമ്മ ഓസ്ട്രേലിലയിലും എത്തിയിരുന്നു. ഏതായാലും ഇനിയും ലോകകപ്പ് ഗ്യാലറിയില്‍ അമീലിയയെ കാണാം .