ലോകകപ്പിനൊരുങ്ങി ബ്രിട്ടൻ; ആരാധകര്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ പട്ടിക തയാർ

ബ്രിട്ടന്‍റെ ലോകകപ്പ് ഒരുക്കങ്ങള്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ ഒതുങ്ങുന്നില്ല . ലോകകപ്പ് മല്‍സരങ്ങള്‍ കാണാനെത്തുന്ന ആരാധകര്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളുടെ പട്ടികതന്നെ തയ്യാറാക്കി കാത്തിരിക്കുകയാണ്.   

ഇതിഹാസങ്ങള്‍ മുറിച്ചുകടന്ന റോഡ് . ലോകകപ്പ് ഫൈനല്‍ കാണാന്‍ ലോര്‍ഡ് മൈതാനത്തെത്തിയാല്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലം . ആബി റോഡ്.  ലോര്‍ഡ്സില്‍ നിന്ന് പത്തുമിനിറ്റ് നടന്നാല്‍ ബീറ്റില്‍സ് ഇതിഹാസങ്ങള്‍ നടന്ന റോഡിലെത്താം. അമൂല്യമായ ഒരു ചിത്രം പകര്‍ത്താം.  ഓരോ ലോകകപ്പ് വേദിക്ക് സമീപവും ആരാധകര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയത്. ഇന്ത്യ പാക് മല്‍സരം കാണാന്‍ ഓള്‍ഡ് ട്രാഫോഡിലെത്തിയാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം ലൂയി മകാറിയുടെ ഫിഷ് ആന്‍ഡ് ചിപ്പ് ഷോപ് ഒഴിവാക്കരുത്. ഡര്‍ഹമിലെ റിവര്‍സൈഡ് ഗ്രൗണ്ടിന് സമീപമുള്ള ലംലേ കാസിലാണ് മറ്റൊരിടം.

കൊട്ടാരമിന്ന് ഹോട്ടലാണ്. ഇംഗ്ലണ്ട് പര്യടനത്തില്‍ സന്ദര്‍ശക ടീമികള്‍ സ്ഥിരം താമസിക്കുന്ന ഹോട്ടല്‍. കാര്‍ഡിഫിലെ നാഷണല്‍ മ്യൂസിയം , ട്രെന്‍ഡ് ബ്രിഡ്ജ് ഇന്‍, ബൗണ്ടറി ലേക്ക് ഗോള്‍ഫ് കോഴ്സ് എന്നിവയും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിലുണ്ട് .ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 11 നഗരങ്ങളാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.