ഭക്ഷണം വാരിക്കൊടുത്ത് ജാദവ്; കൊച്ചുകുട്ടിയായി ധോണി; വിഡിയോ

കരുതലുള്ളവനായി ഭക്ഷണം വാരിക്കൊടുത്തപ്പോൾ അനുസരണമ‌ുള്ള കൊച്ചുകുട്ടിയായി ധോണി ജാദവിനു മുന്നിലിരുന്നു. കോഫി കപ്പ് കയ്യില്‍ പിടിച്ച് ആസ്വദിച്ചുകഴിച്ചു. 

ഐ.പി.എല്‍ മത്സരത്തിനിടയില്‍ താരങ്ങള്‍ തമ്മിലുള്ള ഓരോ നിമിഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ വിജയത്തിനു ശേഷം കേദർ ജാദവ് മഹേന്ദ്രസിങ്ങ് ധോണിക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ് നവമാധ്യമങ്ങളിൽ. ഇൻസ്റ്റഗ്രാമിലൂടെ ജാദവ് തന്നെയാണ് വിഡിയോ പങ്കുവെച്ചത്. 

പ്ലേറ്റില്‍ നിന്നു ധേണിക്ക് ഭക്ഷണം കോരികൊടുക്കുകയാണ് കേദര്‍. ധോണി അത് ആസ്വദിച്ചു കുട്ടികളെ പോലെ ഇരുന്നു കഴിക്കുന്നതും വീഡിയോയില്‍ കാണാം. ബ്രോമന്‍സ് എന്ന കുറിപ്പോടെയാണ് കേദര്‍ ധോണിയുമായുള്ള രസകരമായ മുഹൂർത്തം പങ്കുവെച്ചിരിക്കുന്നത്.