ബാറ്റിങ്ങ് മാത്രമല്ല; ധോണിയുടെ ജീൻസും വൈറൽ; ജാദവിന് നന്ദി

ഓസ്ട്രേലിയയില്‍ നടന്ന ദ്വിരാഷ്ട്ര ഏകദിന പരമ്പരയിലൂടെയുള്ള ധോണിയുടെ തിരിച്ചുവരവ് അതിഗംഭീരമായാണ് ആരാധകർ ആഘോഷിച്ചത്. എന്നാൽ കളി മാത്രമല്ല, ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊന്നാണ്. ധോണിയുടെ ജീന്‍സ്. അതിന് ആരാധകർ നന്ദി പറയുന്നതാകട്ടെ കേദാർ ജാദവിനും. 

ജാദവ് ട്വീറ്റ് ചെയ്ത പോസ്റ്റിൽ നിന്നാണ് തുടക്കം. ''നിങ്ങളിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്, എന്നെ നയിച്ചതിനു നന്ദി. എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ടേയിരിക്കൂ' എന്നു പറഞ്ഞുകൊണ്ടുള്ള ട്വീറ്റിനൊപ്പം ചേർത്ത ഫോട്ടോ ആണ് ചർച്ചയായത്. 

ആരാധകർ ചിലരുടെ കണ്ണുടക്കിയത് ധോണിയുടെ ജീൻസിലേക്കാണ്. സാധാരണ കാണുന്നതിൽ നിന്ന് വ്യത്യസ്തമായി ക്രാക്ക് ജീൻസ് ധരിച്ചുകൊണ്ടുള്ള ഫോട്ടോ ആയിരുന്നു ഇത്. തിരിച്ചുവരവിനൊപ്പം ധോണിയുടെ ഈ ക്രാക്ക് ജീൻസും നവമാധ്യമങ്ങളിൽ വൈറലാകുകയാണ്.