ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? വൈറലായി ആ ധോണിച്ചോദ്യം

2016 മാർച്ചിൽ വൈസ്റ്റ് ഇൻഡീസിനെതിരെയുളള തോൽവിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ധോണി അപ്രതീക്ഷിതമായ ആ ചോദ്യത്തെ നേരിട്ടത്. സെമിഫൈനലിലെ തോൽവി മൂലം അന്തരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോയെന്നായിരുന്നു ഓസീസ് മാധ്യമപ്രവർത്തകൻ സമാുവൽ ഫെറിസ് ധോണിയോട് ചോദിച്ചത്. ധോണി പത്രസമ്മേളന വേദിയിൽ തന്നോടോപ്പം ഇരുത്തിയാണ് ആ ചോദ്യത്തിന് മറുപടി നൽകിയത്. 

ഞാൻ വിരമിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നായിരുന്നു മാധ്യമപ്രവർത്തകനോട് ധോണിയുടെ ചോദ്യം. ഇല്ലെന്ന് സാമുവൽ മറുപടി നൽകി. വിക്കറ്റിനു ഇടയിലുളള ഓട്ടം മികച്ചതല്ലെന്ന് തോന്നുന്നുണ്ടോയെന്ന ചോദ്യത്തിന് മികച്ചതാണെന്നായിരുന്നു മാധ്യമപ്രവർത്തകന്റെ മറുപടി. 2019 ലോകകപ്പ് വരെ തുടരുമെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു സാമുവേലിന്റെ മറുപടി. 

ഓസീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് ഏകദിനകിരീടം നേടി െകാടുത്തതിന് തൊട്ടു പിന്നാലെയായിരുന്നു പഴയ അഭിമുഖം ധോണി ആരാധകർ െപാക്കിയെടുത്തത്. മെൽബണിൽ നടന്ന അവസാന ഏകദിനത്തിൽ നാലു ബോൾ ശേഷിക്കെയായിരുന്നു ഇന്ത്യൻ ജയം ഒപ്പം പരമ്പരയും. പരമ്പരയിലെ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന നേട്ടവും മൂന്ന് മത്സരങ്ങളിലും നേടിയ അര്‍ധ സെഞ്ചുറി മികവില്‍ ധോണി സ്വന്തമാക്കിയിരുന്നു. വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് ധോണി നല്‍കിയതെന്ന് ആരാധകരും  പറയുന്നു.

ഫോമില്ലായ്മ ടീമിലെ സ്ഥാനം ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ധോണിയുടെ തിരിച്ചുവരവ്. 51, 55*, 87* എന്നിങ്ങനെയാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ധോണിയുടെ സ്‌കോറുകള്‍.  114 പന്തുകൾ നേരിട്ട ധോണി ആറു ബൗണ്ടറികൾ സഹിതം 87 റൺസുമായി പുറത്താകാതെ നിന്നു.