ഡെലെ അലിക്കു നേരെ ആര്‍സനല്‍ ആരാധകന്റെ രോഷം; നടപടിക്കൊരുങ്ങി ക്ലബ്

കറബാവോ കപ്പ് ഫുട്ബോള്‍ മല്‍സരത്തിനിടെ ടോട്ടനം ഹോട്സ്പര്‍ താരം ഡെലെ അലിക്കു നേരെ കുപ്പി വലിച്ചെറിഞ്ഞ ആര്‍സനല്‍ ആരാധകനെതിരെ ക്ലബ് നടപടിക്കൊരുങ്ങുന്നു .സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരാധകന്റെ പെരുമാറ്റം നാണക്കേടുണ്ടാക്കിയെന്ന് ആര്‍സനല്‍ പ്രതികരിച്ചു  

ലീഗ് കപ്പില്‍ ആര്‍സനല്‍ ടോട്ടനം ഹോട്പര്‍  ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് ഫുട്ബോളിന് നാണക്കേടായ സംഭവം. ആര്‍സനല്‍ ഹോം ഗ്രൗണ്ടായ എമറൈറ്റ്സ് സ്റ്റേഡിയത്തിലായിരുന്നു മല്‍സരം. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍സനല്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ആര്‍സനല്‍ ആരാധകന്‍ ടോട്ടനം മിഡ്ഫീല്‍ഡര്‍ ഡെലെ അലിക്കുനേരെ കുപ്പി വലിച്ചെറിഞ്ഞത്.

ക്ലബിനു തന്നെ നാണക്കേടുണ്ടാക്കിയ ആരാധകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആര്‍സനല്‍ . സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന ദീര്‍ഘകാലം വിലക്ക് നല്‍കുന്നത് വരെയുള്ള ശിക്ഷ പരിഗണനയിലുണ്ടെന്ന് ആര്‍സനല്‍ വിശദീകരിച്ചു . മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോറ്റ ആര്‍സനല്‍ കറബാവോ കപ്പില്‍ നിന്ന് പുറത്തായി . ഡെലെ അലിയാണ് ടോട്ടനത്തിന്റെ രണ്ടാം ഗോള്‍ നേടിയത് .

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ‌താരങ്ങള്‍ളെ ഹോം ഗ്രൗണ്ട് ആരാധകര്‍ അപമാനിക്കുന്നത്. ചെല്‍സി – മാഞ്ചസ്റ്റര്‍ സിറ്റി പ്രീമയര്‍ ലീഗ്  മല്‍സരത്തിനിടെ സിറ്റി താരം സ്റ്റര്‍ലിങ്ങിനുനേരെ ചെല്‍സി ആരാധകര്‍ വര്‍ഗീയ അധിക്ഷേപം നടത്തിയിരുന്നു .