ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി.വി.സിന്ധു സെമിയിൽ

ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ പി.വി.സിന്ധു സെമിയില്‍. സിംഗപ്പൂരിന്റെ ബെയ്‌വെന്‍ സാങ്ങിനെ നേരിട്ടുള്ള ഗെയിമിന് തോല്‍പ്പിച്ചാണ് സിന്ധു സെമിയിലെത്തിയത്. സിന്ധുവിന്റെ മൂന്നാംജയമാണ് ഇത്. ബെയ്‌വെന്‍ സാങ്ങിന് ഒരു ഘട്ടത്തില്‍ പോലും മുന്നേറാന്‍ സിന്ധു അവസരം നല്‍കിയില്ല. ആദ്യഗെയിം 21–9 ന് സിന്ധു സ്വന്തമാക്കി. 

രണ്ടാം ഗെയിമിലും സിംഗപ്പൂര്‍താരത്തെ മുന്നേറാന്‍ അനുവദിച്ചില്ല സിന്ധു. 21–15 ന് ഗെയിമും മല്‍സരവും സ്വന്തമാക്കി. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മയും ജയം തൊട്ടു. തായ്‌ താരം വാങ്‌ചാരോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് തറപറ്റിച്ചത്. ആദ്യ ഗെയിം 21–9 നും രണ്ടാംഗെയിം 21–18 നും സമീര്‍ സ്വന്തമാക്കി.