പുറം മുഴുവൻ ടാറ്റൂ അടിച്ച് നെയ്മർ; അമ്പരന്ന് ആരാധകർ

കായികതാരങ്ങൾ ടാറ്റൂ അടിക്കുന്നത് പുതുമയുള്ള ഒരു കാര്യമല്ല. എന്നാല്‍ സൂപ്പർ താരം നെയ്മറിന്റെ പുതിയ ടാറ്റൂ ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. രണ്ട് സൂപ്പർഹിറോകളെയാണ് താരം പുറത്ത് ടാറ്റൂ ചെയ്തിരിക്കുന്നത്. 

മാർവൽ സൂപ്പർ ഹീറോ സ്പൈഡർ മാൻ, ഡിസി കോമിക്സിന്റെ ബാറ്റ്മാൻ എന്നിവരാണ് നെയ്മറിന്റെ പുറത്ത് ഇടംപിടിച്ചിരിക്കുന്നത്. കറുത്ത നിറത്തിലാണ് ടാറ്റൂ. 

ടാറ്റൂയിസ്റ്റ് തെയ്റസ് പെയിം ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപും നെയ്മറിന് ടാറ്റൂ ചെയ്തുകൊടുത്തത്.  പെയിം തന്നെയാണ്

സൂപ്പർ പവർ ലഭിക്കാൻ വേണ്ടിയാണ് സൂപ്പർ ഹൂറോകളെ ടാറ്റൂ ചെയ്തിരിക്കുന്നത് എന്നാണ് ചില ആരാധകർ പറയുന്നത്. 

മുൻപും നെയ്മറിന്റെ ടാറ്റൂകൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഓരോ ടാറ്റൂവിനും ഓരോ അർഥവുമുണ്ട്. കഴുത്തിന് പിന്നിലായി കുരിശ്, അതിന് താഴെ 'ബ്ലെസ്ഡ്' എന്ന് പച്ചകുത്തിയിരിക്കുന്നു. 

ഇടതുതോളിലായി ടാറ്റൂ ചെയ്തിരിക്കുന്ന ഡയമണ്ടിന്റെ ചിത്രത്തോടൊപ്പം 'സോറെല്ല' എന്ന് ചേർത്തിരിക്കുന്നത്. സഹോദരിക്കുവേണ്ടിയാണ് ഈ ടാറ്റൂ. 

വലതുകയ്യിലായി മകന്റെ പേര്, ഡേവിഡ് ലൂക്ക. പിന്നീട് മകന്റെ ജനനത്തിയതിയും തൊട്ടുതാഴെയായി പച്ചകുത്തി. 

വലതുചെവിക്ക് പിന്നിലായി റോമൻ അക്കത്തിൽ നാല് എന്ന് കാണാം. അമ്മ, സഹോദരി, സഹോദരൻ, മകനെ ഇവരാണ് ആ നാല്. 

കഴിഞ്ഞില്ല, കൈവിരലുകളിലും വയറിലും ഒക്കെയു‌ണ്ട് നെയ്മറിന് ടാറ്റൂ.