കൗമാരക്കാരനെ ‘നിര്‍ദയം’ ഫൗൾ ചെയ്ത് നെയ്മർ; വിമർശനം: വിഡിയോ

ഇതിഹാസതാരമാണ് നെയ്മര്‍. കളിക്കളത്തിൽ പകരം വയ്ക്കാനില്ലാത്ത പ്രതിഭ. ലോകത്തെ ഏറ്റവും കഴിവുളള താരങ്ങളിൽ ഒരാൾ. എന്നാൽ മറ്റുതാരങ്ങളിൽ നിന്ന് വ്യത്യസ്തമായി നെയ്മര്‍ സമൂഹമാധ്യമങ്ങളിൽ ആക്രമിക്കപ്പെടുന്നു. നിഷ്പക്ഷ ആരാധകരുടെ പ്രിയതാരമെന്ന രീതിയിലുളള വലുപ്പം അയാൾക്ക് അവകാശപ്പെടാനുമില്ല. കളിക്കളത്തിൽ പലപ്പോഴും കാണിക്കുന്ന മാന്യതയില്ലാത്ത പെരുമാറ്റമാണ് നെയ്മർ എന്ന ഇതിഹാസതാരത്തെ വിമർശനങ്ങളിലും വിവാദങ്ങളിലും നിറയ്ക്കുന്നത്.

കഴിഞ്ഞ ദിവസം ബ്രസീലിൽ നടന്ന ഫുട്ബോൾ ടൂർണമെന്റിലെ സൗഹൃദ മത്സരത്തിൽ കൗമാരതാരത്തെ അനാവശ്യമായി ഫൗൾ ചെയ്ത നെയ്മറുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വീണ്ടും നെയ്മർ ചിലര്‍ക്ക് വില്ലനായത്. സാന്റോസില്‍വച്ചു നടന്ന അഞ്ചു പേര്‍കളിക്കുന്ന ഫുട്‌ബോള്‍മത്സരത്തിനിടെയാണ് നെയ്മര്‍എതിരാളിയായ കൗമാര താരത്തെ ഇടിച്ചിട്ടത്. നെയ്മര്‍ഫൈവ്‌സും മറ്റൊരു ടീമും തമ്മില്‍നടന്ന മത്സരത്തിനിടെ നെയ്മറെ ടാക്കിള്‍ചെയ്ത കൗമാരതാരമാണ് നെയ്മറുടെ രോഷത്തിന് ഇരയായത്. 

തികച്ചും അപ്രശസ്തനായ ഒരു താരം മികച്ച രീതിയിൽ നെയ്മറെ പ്രതിരോധിച്ചതാണ് താരത്തെ പ്രകോപിതനാക്കിയതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഫറി ഫൗള്‍വിധിച്ചപ്പോള്‍താരം അതിഷ്ടപ്പെടാതെ തലയാട്ടുന്നതും കാണാം. ബാഴ്സയിലും പിഎസ്ജിയിലും കളിച്ചപ്പോഴും കളിക്കളത്തിലെയും പുറത്തെയും കളി വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.