വിക്കറ്റ് പോകാതിരിക്കാൻ ക്രീസിൽ റെയ്നയുടെ ഫൂട്ടി ഡാൻസ്: വിഡിയോ

രാജസ്ഥാനെതിരെ മാസ്മരിക പ്രകടനത്തിന്റെ കെട്ടഴിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈയുടെ കളി. ബോളിങ്ങിലും ബാറ്റിങ്ങിലും സമ്പൂർണ ആധിപത്യം ചെന്നൈ പുലർത്തിയതോടെ ബാക്കി എല്ലാം ചടങ്ങുകൾ മാത്രമായിരുന്നു. ഷെയ്ൻ വാട്സണിന്റെ വെടിക്കെട്ട് പ്രകടനത്തിൽ രാജസ്ഥാന് മറുപടി ഉണ്ടായതുമില്ല.  ആവേശം അതിരു കടന്ന കളിയിൽ ആരാധകരെ രസിപ്പിക്കുന്ന മറ്റൊരു പ്രകടനത്തിനും ആരാധകർ സാക്ഷ്യം വഹിച്ചു. കാലു കൊണ്ട് പന്തിനെ നേരിട്ട സുരേഷ് റെയ്നയുടെ പ്രകടനമാണ് ആരാധകരെ രസിപ്പിച്ചത്. 

ചെന്നെ ഇന്നിംഗ്‌സിന്റെ 12-ാം ഓവറിലാണ് രസകരമായ സംഭവം. രാജ്‌സഥാന്‍താരം ശ്രേയസ് ഗോപാലിന്റെ പന്ത് സ്റ്റമ്പില്‍കൊള്ളാതിരിക്കാന്‍റെയ്ന കാലു കൊണ്ടു തട്ടിയകറ്റുകയായിരുന്നു. വെറുതെ തട്ടുകയല്ലായിരുന്നു. വളരെ പണിപ്പെട്ട് വിക്കറ്റിൽ നിന്ന് പന്ത് അകറ്റാനായിരുന്നു റെയ്നയുടെ ശ്രമം. 

ബാറ്റിൽ തൊടാതെ പിന്നോട്ടു പോയ പന്ത് കീപ്പര്‍ജോസ് ബട്ട്‌ലറിന്റെ ഗ്ലൗസില്‍തട്ടിയാണ് മുന്നോട്ടു വന്നു. ആ സമയം ക്രീസിൽ റെയ്ന ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും മനസിലാക്കാതെ പന്ത് തട്ടിയകറ്റാൻ പാടുപെടുന്ന റെയ്ന ആരാധകർക്ക് മികച്ച കാഴ്ചയൊരുക്കി. 

ആ സമയത്ത് 28 പന്തില്‍46 റണ്‍സെന്ന നിലയിലായിരുന്നു റെയ്ന. അടുത്ത പന്തില്‍റെയ്ന, കൃഷ്ണപ്പ ഗൗതമിന് ക്യാച്ച് നല്‍കി പുറത്താകുകയും ചെയ്തു.

ചെന്നൈ സൂപ്പര്‍കിങ്സിന് 64 റണ്‍സിന് മത്സരത്തിൽ വിജയിച്ചു. ഷെയിന്‍വാട്സന്റെ സെഞ്ചുറി മികവില്‍205 റണ്‍സ് വിജയലക്ഷ്യം കുറിച്ച ചെന്നൈ 140 റണ്‍സിന് രാജസ്ഥാനെ പുറത്താക്കി.51 പന്തില്‍വാട്സണ്‍നൂറ് കടന്നു. 49 റണ്‍സോടെ റെയ്നയും ചേര്‍ന്നതോടെ രാജസ്ഥാന് മുന്നില്‍സൂപ്പര്‍കിങ്സ്  205 റണ്‍സ് വിജയലക്ഷ്യം കുറിച്ചു . വാട്സന്റെയടക്കം മൂന്നുവിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലാണ് അവസാന ഒാവറുകളില്‍ചെ‌ന്നൈ സ്കോര്‍പിടിച്ചുനിര്‍ത്തിയത് . മറുപടി ബാറ്റിങ്ങില്‍ക്ലാസ്നനും സഞ്ചുവും രഹാനയും വന്നപോലെ മടങ്ങി. ബെന്‍സ്റ്റോക്സും ബട്‌ലറും രാജസ്ഥാനായി പൊരുതി നോക്കി. പത്താം ഒാവറില്‍ബട്‌ലറെ മടക്കി ബ്രാവോ കൂട്ടുകെട്ട് പിരിച്ചു . 45 റണ്‍സോടെ സ്റ്റോക്സും മടങ്ങി. 140 റണ്‍സില്‍രാജസ്ഥാന്‍പോരാട്ടം അവസാനിപ്പിച്ചു.