മാവൂരിന്റെ ഫുട്ബോൾ താളമായി ജവഹർ ക്ലബ്

ഗ്വാളിയർ റയോൺസ് ഫാക്ടറിയിലെ യന്ത്രങ്ങളുടെ താളത്തിനൊപ്പം മാവൂരുകാർ കേട്ടിരുന്നത് ജവഹർ ക്ലബ് താരങ്ങളുടെ പന്തുകളി മേളമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീമിലേക്ക്  ജവഹര്‍ ക്ലബില്‍ പരിശീലിക്കുന്ന നാലുതാരങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഗ്വാളിയർ റയോൺസ്  ഫാക്ടറി പ്രവർത്തനം നിലച്ചിട്ടു വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇവിടെ ഫുട്ബോളിന്റെ ആരവം നാൾക്കുനാൾ ഉയരുകയാണ്. 49 വർഷം മുൻപ് മാവൂർ പഞ്ചായത്തിലെ ഇരുപത്തഞ്ചോളം ചെറുപ്പ ക്കാരുടെ കൂട്ടായ്മയിൽ നിന്ന് തുടങ്ങിയ ക്ലബ്    വിദേശതാരങ്ങളക്കം പന്തുതട്ടുന്ന, നാടറിയുന്ന കൂട്ടായ്മയായി  വളർന്നു കഴിഞ്ഞു. മാവൂരുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഫുട്ബോൾ ഭ്രമത്തെ വളർത്തുന്നതിനൊപ്പം നാടിന്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹാരം തേടുന്നതിലും ഈ സംഘം മുന്നിലുണ്ട്. 

നിലവിൽ ഐവറി കോസ്റ്റ്, ലൈബീരിയ, നൈജീരിയ എന്നിവടങ്ങളിൽനിന്നുള്ള മൂന്നു താരങ്ങൾ ജവഹറിനു വേണ്ടി കളിക്കുന്നുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരോവോടെ പ്രതിഭാധനരായ കുട്ടികൾക്ക് ഇന്ത്യയിൽത്തന്നെ മികച്ച അവസരങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ക്ലബ്ബിന്റെ ഭാരവാഹികൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ ടീമിലേക്ക് ജവഹറിൽ പരിശീലിക്കുന്ന നാലു കുട്ടികൾക്കു സിലക്​ഷൻ കിട്ടിയിട്ടുണ്ട്.  വരും വർഷങ്ങളിൽ കൂടുതൽ പേർക്ക് മെച്ചപ്പെട്ട അവസരങ്ങൾ ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.