ചരിത്രം കുറിക്കുന്ന മത്സരത്തിൽ കോഹ്‌ലി ഉണ്ടാകില്ല

ക്രിക്കറ്റിൽ പുതുചരിത്രം കുറിക്കാൻ അഫ്ഗാനിസ്ഥാനെന്ന രാജ്യം ആവേശത്തോടെ കാത്തിരിക്കുകയാണ്. ആദ്യ മത്സരം ലോകക്രിക്കറ്റിന്റെ നെറുകയിലുള്ള ഇന്ത്യയോടാകുമ്പോൾ ആവേശം കൊടുമുടിയിലെത്തും. 

അതെ അഫ്ഗാന്റെ ആദ്യ ടെസ്റ്റ് മത്സരമാണ് ജൂൺ 14 ന്. ബംഗ്ളൂരുവിൽ ആണ് ആ മത്സരം നടക്കുക. ചരിത്രമത്സരത്തിന്റെ ഭാഗമാകുന്നതിന്റെ ത്രില്ലിലാണ് ഇന്ത്യൻ ടീമും. എന്നാൽ ചെറിയൊരു നിരാശ മാത്രമേ ഇന്ത്യയ്ക്കുള്ളൂ. ചരിത്രത്തിൽ ഇടംപിടിക്കുന്ന മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി കളിക്കാൻ സാധ്യതയില്ല. ഇംഗ്ളണ്ട്, അയർലണ്ട് ടീമുകൾക്കെതിരായ പരമ്പരകൾക്കു മുന്നോടിയായി കോഹ്‌ലിയ്ക്കും മറ്റു ചില താരങ്ങൾക്കും വിശ്രമം അനുവദിച്ചേക്കും. അഫ്ഗാനിസ്ഥാനെതിരെ യുവനിരയെ ഇറക്കാനാണ് നീക്കം.