ശ്രേയസ് അയ്യരുടെ പിഴവ് ഇന്ത്യക്ക് തിരിച്ചടിയായെന്ന് ധവാൻ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നാലാം ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്കുള്ള കാരണങ്ങൾ മഴയും ഡേവിഡ് മില്ലറിന്റെ വിലയേറിയ വിക്കറ്റ് നഷ്ടപ്പെടുത്തിയതുമാണെന്ന് ശിഖർ ധവാൻ. ഡേവിഡ് മില്ലറിന്റെ ക്യാച്ച് നഷ്ടമാക്കിയതു തന്നെയാണ് കളിയിൽ നിർണായകമായതെന്ന് ധവാൻ പറഞ്ഞു. ഇതിനു പിന്നാലെ ചാഹൽ മില്ലറിന്റെ കുറ്റി പിഴുതെങ്കിലും പന്ത് നോബോളായതും തിരിച്ചടിച്ചു. അവിടെ നിന്നാണ് കളി തിരിഞ്ഞത്. അതുവരെ നാം ജയം ലക്ഷ്യമിട്ടു മുന്നേറുകയായിരുന്നെന്നും ധവാൻ പറഞ്ഞു.

ആദ്യം മില്ലറിന്റെ സ്കോർ ആറിൽ നിൽക്കെ അദ്ദേഹം നൽകിയ ക്യാച്ച് ശ്രേയസ് അയ്യർ നഷ്ടപ്പെടുത്തി. തൊട്ടുപിന്നാലെ സ്കോർ ഏഴിൽ നിൽക്കെ യുസ്‌വേന്ദ്ര ചാഹൽ മില്ലറിനെ ക്ലീൻബൗൾഡാക്കിയെങ്കിലും പന്ത് നോബോളായി. സാധാരണ ഗതിയിൽ സ്പിന്നർമാർ നോബോൾ ചെയ്യാത്തതാണെന്ന് ധവാൻ ചൂണ്ടിക്കാട്ടി. ഭാഗ്യം എല്ലാംകൊണ്ടും മില്ലറിനൊപ്പമായിരുന്നു. ഇതോടെ കളിയുടെ ഗതി അദ്ദേഹം മാറ്റുകയും ചെയ്തെന്നും ധവാൻ ചൂണ്ടിക്കാണിച്ചു. അതേ സമയം മല്‍സരത്തിനിടെ പെയ്ത മഴയും മല്‍സരഫലത്തെ ബാധിച്ചതായി ശിഖര്‍ധവാന്‍പറയുന്നു. ഇത് കൂറ്റന്‍സ്‌കോര്‍പുടുത്തയര്‍ത്തുന്നതിന് ടീം ഇന്ത്യയ്ക്ക് വിഘാതമായെന്നും ധവാന്‍പറയുന്നു.

നേരത്തെ ചഹല്‍നിര്‍ണ്ണായക വിക്കറ്റ് നോബോളിലൂടെ കളഞ്ഞ് കുളിച്ചതിനെതിരെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ഗവാസ്‌ക്കറും രംഗത്ത് വന്നിരുന്നു. രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 200 റൺസ് എടുത്തുനിൽക്കെയാണ് ആദ്യം മഴയെത്തിയത്. ഇതോടെ ഏതാണ് ഒരു മണിക്കൂറോളം കളി നഷ്ടമായി. ബാറ്റിങ്ങിന്റെ ഒഴുക്കു നഷ്ടമായ ഇന്ത്യ ഇതോടെ 289 റൺസിൽ ഒതുങ്ങിപ്പോയി. പിന്നീട് ദക്ഷിണാഫ്രിക്ക ബാറ്റു ചെയ്യുമ്പോഴും മഴയെത്തി. ഇത്തവണ ഏതാണ്ട് രണ്ടു മണിക്കൂറോളം സമയമാണ് നഷ്ടമായത്. ഫലത്തിൽ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറിൽ 202 റൺസായി പുനർനിർണയിക്കുകയായിരുന്നു.