ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം റയല്‍ മഡ്രിന്

ക്ലബ് ഫുട്ബോള്‍ ലോകകപ്പ് കിരീടം സ്പാനിഷ് ഭീമന്‍മാരായ റയല്‍ മഡ്രിഡിന്. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്തു. ക്രിസ്റ്റ്യാനൊ റൊണാൾഡോ 53ാം മിനിറ്റിൽ നേടിയി ഗോളിലാണ് റയലിന്റെ ജയം.  ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏഴാം ഗോളുമായി ചാംപ്യൻഷിപ് ചരിത്രത്തിൽ റെക്കോർഡുമിട്ടു. 

ക്ലബ് ലോകകപ്പ് ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യ ക്ലബെന്ന ബഹുമതിയും സ്പാനിഷ് സംഘത്തിന് ഇതോടെ സ്വന്തമായി. ലാ ലിഗ, ചാംപ്യന്‍സ് ലീഗ്, യുവേഫ - സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍ എന്നിവ വിജയിച്ച റയല്‍ 2017ലെ അഞ്ചാമത്തെ കിരീടമാണ് സ്വന്തമാക്കിയത്. 2012ൽ കൊറിന്ത്യൻസ് ചെൽസിയെ തോൽപ്പിച്ചതിനു ശേഷം മറ്റൊരു ലാറ്റിനമേരിക്കൻ ക്ലബും ക്ലബ് ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ടീമുകളെ തോൽപ്പിക്കാനായിട്ടില്ല.