E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

കോഹ്‍ലിയിൽ നിന്ന് സച്ചിനിലേക്കുള്ള ദൂരം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

virat-kohli-sachin
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിരാട് കോഹ്‍ലി അങ്ങനെയാണ്. വിമർശനമേറും തോറും അയാൾ കൂടുതൽ കരുത്തനായിക്കൊണ്ടിരിക്കും. വിമർശകർ കൂരമ്പെയ്യുമ്പോൾ, ലസിത് മലിംഗയുടെ ഉഗ്രനൊരു യോർക്കർ വേലിക്കെട്ടു കടത്തുന്ന ലാഘവത്തോടെയാണ് അയാൾ അതിനെ സ്വീകരിക്കുക. ഇക്കഴിഞ്ഞ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ ബദ്ധവൈരികളായ പാക്കിസ്ഥാനോടു തോറ്റപ്പോൾ, കോഹ്‍ലി കേൾക്കാത്ത പഴിയില്ല. അഹങ്കാരത്തിനു കിട്ടിയ ശിക്ഷയാണ് ഈ തോൽവിയെന്നു പോലും പറഞ്ഞുകളഞ്ഞു ചിലർ.

അതിനു പിന്നാലെയെത്തിയ ശ്രീലങ്കൻ പരമ്പരയിലിതാ, സമാനതകളില്ലാത്ത മറുപടി നൽകി കോഹ്‍ലി നെഞ്ചുവിരിച്ചു നിൽക്കുന്നു. സിംഹളമണ്ണിൽ ഒരു പരമ്പര തൂത്തുവാരുന്ന ആദ്യ ടീമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കുമ്പോൾ, അതിന്റെ അമരത്ത് കരുത്തുറ്റൊരു ബാറ്റുമായി കോഹ്‍ലിയുണ്ട്. രണ്ടു സെ‍ഞ്ചുറിയും ഒരു അർധസെഞ്ചുറിയുമുൾപ്പെടെ അ‍ഞ്ചു മൽസരങ്ങളിൽനിന്ന് 330 റൺസും വാരിക്കൂട്ടി കോഹ്‍ലി പുഞ്ചിരിക്കുന്നു. അതിനിടെ, സച്ചിന്റെ 49 ഏകദിന സെഞ്ചുറികളെന്ന റെക്കോർഡിനു തൊട്ടുപിന്നിലെത്താനും ഈ ഇരുപത്തെട്ടുകാരന് സാധിച്ചു.

463 മൽസരങ്ങളിൽനിന്ന് 49 സെഞ്ചുറികളുമായി സച്ചിൻ ബഹുദൂരം മുന്നിലായിരിക്കാം. പക്ഷേ, 30 സെഞ്ചുറികളുമായി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്താൻ കോഹ്‍ലിക്കു വേണ്ടിവന്നത് വെരും 194 മൽസരങ്ങളാണെന്ന് മറക്കരുത്. കോഹ്‍ലിക്കൊപ്പം ഇത്രതന്നെ സെഞ്ചുറികളുള്ള മുൻ ഓസീസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിന് അതിന് വേണ്ടിവന്നത് 365 മൽസരങ്ങളാണ്. എന്തായാലും കോഹ്‍ലിയുടെ നേട്ടത്തെ സച്ചിന്റേതുമായി താരതമ്യപ്പെടുത്തുന്നതിനെ എതിർക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. കോഹ്‍ലി 30–ാം സെഞ്ചുറി തികച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലാകെ ഇതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. അതിൽ ചില നിരീക്ഷണങ്ങൾ:

അഭിനന്ദനാർഹം, പക്ഷേ തള്ളി മറിക്കണോ?

∙ മുഹമ്മദ് ജസീം

ഇത്ര കുറഞ്ഞ ഇന്നിങ്സുകളിൽ 30 സെഞ്ചുറി തികച്ചത് അഭിനന്ദനാർഹം ഒക്കെ തന്നെയാണ്. പക്ഷെ അതുവച്ച് ഇങ്ങനെ തള്ളി മറിച്ച് കോഹ്‌ലിയെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവർ ബാറ്റ്സ്മാനൊക്കെ ആക്കുന്ന വിവരമില്ലാ ട്വന്റി20യും ഐപിഎല്ലും കണ്ടു വളർന്ന പാൽകുപ്പികളോട് ചില കാര്യങ്ങൾ പറയാനുണ്ട് !!

1. #വെടിയുണ്ടകൾ: പണ്ടത്തെ ബാറ്റ്സ്മാൻമാർ വെടിയുണ്ടകളെയും ബോംബുകളെയും നേരിട്ട് നേടിയെടുത്ത റെക്കോഡുകളാണ്!! ഇന്ന് കോ‍ഹ്‌ലിക്ക് ബോംബുകളും വെടിയുണ്ടകളും എറിയുന്ന ഏതെങ്കിലും ബോളറെ നേരിടേണ്ടി വന്നിട്ടുണ്ടോ???

2. #ജീവനുള്ള പിച്ച്: പണ്ടത്തെ പിച്ചുകളായിരുന്നു പിച്ച്. ബാറ്റ്സ്മാന്മാർ നിശ്ചിത റൺ പിന്നിട്ടാൽ ജീവനുള്ള ആ പിച്ച് അവരുടെ കാലു വാരി നിലത്തടിക്കുന്നത് സ്ഥിരം കാഴ്ചയായിരുഞു. ഇന്നത്തെ ചത്ത പിച്ചുകളെകൊണ്ട് ഇതു വല്ലോം പറ്റുമോ??

3. #ബൗണ്ടറികൾ: പണ്ടത്തെ ഗ്രൗണ്ടുകൾക്ക് താരതമ്യേന ഇപ്പോഴുള്ള ഗ്രൗണ്ടുകളെക്കാൾ വലുപ്പം ഉണ്ടായിരുന്നു. പണ്ടത്തെ ബൗണ്ടറികൾ 150 മുതൽ 200 മീറ്റർ വരെ നീളമുണ്ടായിരുന്നു! ഇന്നത്തെ ഏതേലും ബൗണ്ടറികൾ അതിന്റെ പകുതി പോലും വരുന്നുണ്ടോ ??

4. #ബ്ലാക്ക്_and_വൈറ്റ്: കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട പോയിന്റ്; പണ്ടത്തെ ചെറിയ ബ്ലാക് & വൈറ്റ് ടിവിയിൽ കളിക്കുന്ന അത്ര ബുദ്ധിമുട്ടുണ്ടോ ഇന്നത്തെ ജയന്റ് LED 4k ടിവികൾക്കൊക്കെ??

കോ‍‌ഹ്‌ലി വിരമിച്ചാൽ നിങ്ങൾ കളി കാണൽ നിർത്തുമോ ??? മാത്രമല്ല പണ്ടൊക്കെ ക്രിക്കറ്റ് വികാരമായിരുന്നു. ഇപ്പൊ അതു വെറും ഒരു ഗെയിം ആണ് . അതുംകൂടെ കണക്കിലെടുക്കണം !

റെക്കോർഡുകൾ മനുഷ്യനിർമിതം, തകർക്കപ്പെട്ടേക്കാം!

∙ മുർഷിദ് രാമൻകുളം

ലോകത്തെ മികച്ച ബാറ്റ്സ്മാന്മാരുടെ റെക്കോർഡുകൾ നിർദാക്ഷിണ്യം തകർത്ത വിരാട് കോഹ്‍ലിക്കു മുന്നിൽ ഇനി കടക്കാനുള്ളത് സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മാത്രമാണ്. അത് തകർക്കുകയോ തകർക്കാതിരിക്കപ്പെടുകയോ ചെയ്യാം. കാരണം ഭാവി എന്നത് അപ്രവചനീയമാണല്ലോ. പക്ഷെ സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ തീർച്ചയായും കോഹ്‌ലി ആ റെക്കോർഡുകൾ തകർക്കുക തന്നെ ചെയ്യും. കാരണം 28 വയസ്സ് മാത്രമുള്ള കോഹ്‌ലിയുടെ മുന്നിൽ അനന്തമായി അവസരങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്. റെക്കോർഡുകൾ മനുഷ്യനിർമിതമല്ലേ, അത് തകർക്കാനുള്ളതും മനുഷ്യൻ തന്നെ അല്ലെ. ആ മനുഷ്യൻ കോഹ്‍ലി ആവാനുള്ള സാധ്യത വിരളമല്ല.

കോഹ്‍ലിയുടെ ബാറ്റിന്റെ ചൂടറിയാത്തവർ ആര്?

∙ കൃപൽ ഭാസ്കർ

ഓരൊ മാച്ചുകൾ കഴിയുംതോറും ബാറ്റിങ് റെക്കോർഡുകൾ ഇവന്റെ പാച്ചിലിൽ കീഴടങ്ങുകയാണ്. 29 വയസ്സാകുമ്പോഴേക്കും തന്നെ ഇനിയിവന്റെ മുന്നിൽ സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ മാത്രമേ ഉള്ളൂ എന്നറിയുമ്പോഴാണു കോഹ്‌ലിയുടെ കുതിപ്പിന്റെ വേഗത മനസ്സിലാവുക. പല ബാറ്റ്സ്മാന്മാർക്കും സെഞ്ചുറികൾ എന്നത്‌ വലിയ ഒരു സംഭവമാകുമ്പോൾ കോഹ്‌ലിക്ക്‌ അതു വെറും ദിനചര്യ മാത്രമാണ്. ഒരു കാലത്ത്‌ സച്ചിൻ സ്ഥാപിച്ച റെക്കോഡുകൾ തകർക്കുക എന്നത്‌ മനുഷ്യനു സാധ്യമല്ലാ എന്നു പലരും കരുതിയിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം കോഹ്‍ലി തകർക്കുമെന്നു പറഞ്ഞാൽ അതിൽ ആരും അതിശയിക്കില്ല. കോഹ്‍ലി ആധിപത്യം സ്ഥാപിക്കാത്ത ഒരു രാജ്യമോ ഒരു ബോളറോ ഇന്നില്ലാ. എല്ലാവരും ആ ബാറ്റിന്റെ ചൂടറിഞ്ഞവർ തന്നെ.

പണ്ടത്തെ പിച്ചും തീയുണ്ട ബോളിങ്ങും ഓർക്കേണ്ടേ?

∙ സാരാൻഷ് ഷിനോയി

വിരാട് കോഹ്‍ലി 30 ഏകദിന സെഞ്ചുറി അടിച്ചിട്ടുണ്ടാവാം...

പക്ഷെ വാൽഷ്, ആംബ്രോസ്, അക്രം, വഖാർ, മുരളീധരൻ എന്നിവരെയൊക്കെ അയാൾ നേരിട്ടിട്ടുണ്ടോ....

നമ്മുക്ക് നമ്മടെ നാടും നാട്ടുകാരും... അയ്യോ അത് പട്ടണത്തിലെ സുന്ദരനിലെ ഡയലോഗ്..

പറഞ്ഞ് വന്നത്.. നമ്മടെ പണ്ടത്തെ തീയുണ്ട ബൗളിംഗ്, പിച്ച്, ഒന്നും ഇപ്പൊ ഇല്ല... 

പണ്ട് ബ്ലാക്ക് ആൻഡ് വൈറ്റ് ടിവി ആയിരുന്നു.. ഇപ്പൊ എൽഇഡി ടിവി, ജിയോ ടിവി ഒക്കെ ഉള്ളു..