ചട്ടുകം ചൂടാക്കി പൊള്ളിച്ചു; മുളക് തേച്ചു; കുട്ടിയെ രണ്ടാനച്ഛന്‍ ഉപദ്രവിച്ചെന്ന് പരാതി

തിരുവനന്തപുരത്ത് ഏഴ് വയസുകാരനെ രണ്ടാനച്ഛന്‍ ഉപദ്രവിച്ചെന്ന് പരാതി. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നാണ് പരാതി. ദേഹത്ത് മുളക് തേച്ചെന്നും ഉപദ്രവം  അമ്മ തടഞ്ഞില്ലെന്നും ആക്ഷേപം. സംഭവത്തില്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി കാര്‍ത്തികേയന്‍ പിടിയിലായി.