കുടുംബ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസ്; കുടുംബാംഗം അറസ്റ്റിൽ

തൃശൂർ ചേലക്കരയിൽ കുടുംബ ക്ഷേത്രത്തിലെ വിഗ്രഹം മോഷ്ടിച്ച കേസിൽ കുടുംബാംഗം അറസ്റ്റിൽ. മോഷ്ടിച്ച വിഗ്രഹം സമീപത്തുള്ള കിണറിൽ നിന്ന് കണ്ടെടുത്തു. 

കഴിഞ്ഞ 30 നായിരു ചേലക്കര ഗ്രാമം സമുദായ കുടുംബ ക്ഷേത്രത്തിൽ കവർച്ച. വിഗ്രഹവും തിരുവാഭരണവും മോഷണം പോയി.  കുടുംബാംഗങ്ങൾ ചേലക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. 

കുടുംബാഗമായ 42 കാരൻ കൃഷ്ണൻകുട്ടി ചോദ്യം ചെയ്തതോടെ കവർച്ച തെളിഞ്ഞു. സമീപത്തുള്ള പഞ്ചായത്തിന്റെ കിണറിൽ തന്നെയാണ് വിഗ്രഹം ഒളിപ്പിച്ചത്. പ്രതി കാണിച്ച പ്രകാരം വിഗ്രഹം പൊലീസ് കണ്ടെടുത്തു. വടക്കാഞ്ചേരി ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് കിണർ വറ്റിച്ചത്. വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണം കിട്ടിയില്ല.  പ്രതിയുടെ വീട്ടിലും സമീപത്തും ഇതിനായി  പരിശോധന നടത്തിയെങ്കിലും  കണ്ടെടുക്കാനായില്ല