കോളജ് വിദ്യാർഥികളുടെ താമസ സ്ഥലത്ത് 15 കിലോ കഞ്ചാവ്‍; ഹാഷിഷ് ഓയിൽ

എറണാകുളം കിഴക്കമ്പലത്ത് കോളജ് വിദ്യാർഥികളുടെ താമസ സ്ഥലത്തു വൻതോതില്‍ ലഹരിവസ്തുക്കള്‍ പിടികൂടി.  പതിനഞ്ച് കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും മൂന്ന് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. മൂന്ന് വിദ്യാർഥികൾ പിടിയിലായി. വിഡിയോ റിപ്പോർട്ട് കാണാം.