ബലാൽസംഗക്കേസ് പ്രതിയെ കോടതിവളപ്പിൽ വെടിവെച്ചു കൊന്നു; ഒരാൾ പിടിയിൽ

ബലാൽസംഗ കേസിലെ പ്രതിയെ കോടതിവളപ്പിൽ വെടിവെച്ച് കൊലപ്പെടുത്തി. ഗോരഖ്പൂരിലാണ് സംഭവം. ഗോരഖ്പൂർ സിവിൽ കോടതി വളപ്പിൽ വെച്ചാണ് പ്രതിയെ അജ്ഞാതർ വെടിവെച്ചത്. വിചാരണയുടെ തീയതി പരിശോധിക്കാൻ പ്രതി കോടതിയിൽ എത്തിയപ്പോൾ ആയുധധാരികളായ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രതി ഉടൻ തന്നെ മരിച്ചു. സംഭവത്തിന് ശേഷം പ്രതികളിലൊരാൾ പോലീസിൽ കീഴടങ്ങി. ഇയാളെ അറസ്റ്റ് ചെയ്തു.