ഭര്‍ത്താവിനെ കൊന്ന് തല അറുത്തെടുത്തു; കവറിലാക്കി സ്റ്റേഷനിൽ

കുടുംബവഴക്കിനെ തുടർന്ന്  ഭർത്താവിനെ കൊന്ന് അറുത്തടുത്ത തലയുമായി യുവതി പൊലിസ് സ്റ്റേഷനിൽ ഹാജരായി. ആന്ധ്രാപ്രദേശ് റണിഗുണ്ടയിലാണ് നടുക്കുന്ന സംഭവം. കുടുംബ വഴക്കിനെ തുടർന്ന്  രവിചന്ദ്രനെന്നയാളെ   ഭാര്യ  വസുന്ധരയാണ് വെട്ടിക്കൊന്നത്. തുടർന്ന് തലയറുത്തടുത്ത് പ്ലാസ്റ്റിക്  കവറിലാക്കി പൊലിസ് സ്റ്റേഷനിലെത്തുകയായിരുന്നു. 20 വയസുള്ള മകനും കൂടെയുണ്ടായിരുന്നു. ഇന്നലെയാണ്സംഭവം. കഴിഞ്ഞ ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടെന്ന് സമീപവാസികൾ പറഞ്ഞു. ഇന്നലെ വഴക്കിടുന്നതിനിടെ, വസുന്ധര, രവിചന്ദ്രനെ  വെട്ടികൊലപ്പെടുത്തുകയായിരുന്നു. പൊലിസ് സംഭവസ്ഥലത്തെത്തി, മൃതദേഹം നീക്കം ചെയ്തു. വസുന്ധരയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.