വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവർച്ച; തെളിവെടുപ്പിന് എത്തിച്ചെങ്കിലും കഴിഞ്ഞില്ല

കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്വട്ടേഷന്‍ സംഘാംഗം ടിങ്കുവെന്ന ഷിജുവിനെ കോഴിക്കോട് ചേവായൂരില്‍ തെളിവെടുപ്പിന് എത്തിച്ചെങ്കിലും കഴിഞ്ഞില്ല. ചേവായൂരിലെ വീട്ടില്‍ നിന്നു ഒമ്പത് പവന്‍ കവര്‍ന്ന കേസിലാണിത്. ചേവായൂരിലെ വീട്ടില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി 9 പവന്‍ സ്വര്‍ണം കവര്‍ന്ന കേസിലാണ് ടിങ്കുവെന്ന ഷിജുവിനെ തെളിവെടുപ്പിന് എത്തിച്ചത്. വീട്ടുകാര്‍ ഇല്ലാത്തതിനാല്‍ തെളിവെടുപ്പ് നടന്നില്ല. ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറഞ്ഞു പ്രതി 

ഈ മാസം 18 നാണ് മെഡിക്കല്‍ കോളജ് പൊലിസ് ടിങ്കുവിനെ അറസ്റ്റ് ചെയ്തത്. പിടികിട്ടാപുള്ളിയായ ഇയാളെ പിടികൂടുന്നതിനിടെ ആറു പൊലിസുകാര്‍ക്ക് പരുക്കേറ്റിരുന്നു. പിടികൂടുന്നതിനിടെ രണ്ടു തവണ രക്ഷപ്പെടാന്‍ ശ്രമിച്ചു. അന്ന് കാറിനു മുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.16 ക്വട്ടേഷന്‍ കേസുകളിലും ഒട്ടേറെ കവര്‍ച്ച, ലഹരി മരുന്ന് കേസുകളിലും ഇയാള്‍ പ്രതിയാണ്.