വീട്ടമ്മയ്ക്ക് നേരെ വെടിയുതിർത്തു; 5 തവണയും പിഴച്ചു; യുവാവിനായി തിരച്ചിൽ

കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയ്ക്ക് നേരെ എയർഗണ്ണിൽ വെടിയുതിർത്ത യുവാവ് അറസ്റ്റിൽ. അഞ്ച് തവണ വെടിവച്ചെങ്കിലും ലക്ഷ്യം പിഴച്ചതിനാൽ അപായം ഒഴിവായി. വാളയാർ സ്വദേശി ബോസ്കോ ആണ് അറസ്റ്റിലായത്. ആക്രമണത്തിന് ഉപയോഗിച്ച തോക്കും ഉണ്ടയും ബന്ധുക്കൾ പൊലീസിന് കൈമാറി. അട്ടപ്പള്ളം സ്വന്തേശി അന്തോണിയമ്മാൾക്കും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്.

ബൈക്കിൽ ബന്ധുവീട്ടിലെത്തിയ പ്രതി വീട്ടിലേക്ക് ഓടിക്കയറി അടുക്കളയിലായിരുന്ന അന്തോണിയമ്മാള്‍ക്ക് നേെര വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. ആദ്യ വെടി ലക്ഷ്യം തെറ്റി വാതിലിൽ പതിച്ചു. ശബ്ദം കേട്ട് മക്കൾ ഒാടിയെത്തിയപ്പോൾ ഇയാൾ തുടരെത്തുടരെ നിറയൊഴിക്കുകയായിരുന്നു. ഇതെല്ലാം ഉന്നംതെറ്റി ഭിത്തിയിലും വാതിലിലും പതിക്കുകയായിരുന്നു.

ഇയാളെ കീഴ്പ്പെടുത്തിയ മക്കൾ തോക്ക് പിടിച്ചു വാങ്ങി. ഇവരെ തള്ളിമാറ്റി ബോസ്കോ ഇറങ്ങിയോടി ബൈക്കിൽ രക്ഷപ്പെട്ടു. തോക്കുമായെത്തുന്നതു പ്രദേശവാസികളിലൊരാൾ മൊബൈലിൽ പകർത്തി പൊലീസിനു കൈമാറിയിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.