രണ്ടാനച്ഛന്‍ മര്‍ദിച്ചുകൊന്ന 5 വയസുകാരി ലൈംഗീക പീഡനത്തിനും ഇരയായി

പത്തനംതിട്ട കുമ്പഴയിൽ മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട അഞ്ചു വയസുകാരി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ  വിവരമുള്ളത്. കേസിലെ പ്രതിയായ, കുട്ടിയുടെ രണ്ടാനച്ഛന്‍ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ചാടിപ്പോയിരുന്നു. ഇയാളെ ഇന്ന് രാവിലെ പൊലീസ് വീണ്ടും പിടികൂടി. വിഡിയോ റിപ്പോർട്ട് കാണാം.