പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതി പിടിയിലായി

തിരുവനന്തപുരം കഠിനംകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി പിടിയിലായി. കഠിനംകുളം സ്വദേശി സുൽഫിയാണ് അറസ്റ്റിലായത്. നഗ്ന ഫോട്ടോയുണ്ടെന്നും  സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഓഗസ്റ്റ് മുതലാണ്  പീഡനം ആരംഭിച്ചതെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് വീട്ടുകാരോട് വിവരം പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. കേസെടുത്തതോടെ സുൽഫി ഒളിവിൽ പോയിരുന്നു. മൊബൈൽ ടവർ ലൊക്കേറ്റ് ചെയ്താണ് പോലീസ് പിടികൂടിയത്. പെൺകുട്ടിയുടെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തു.