എസിവി നെറ്റ്‌വർക്കിന്റെ കേബിളുകളും ഉപകരണങ്ങളും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു

കോതമംഗലത്ത് എസിവി നെറ്റ് വർക്കിന്റെ കേബിളുകളും, മറ്റ് ഉപകരണങ്ങളും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. ഒരു ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങളാണ് നശിപ്പിച്ചത്. കേബിൾ 

കേടുവരുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

കോതമംഗലത്ത് കോളജ് ജംക്‌ഷൻ, കലാനഗർ പ്രദേശങ്ങളിലാണ് എസിവി  നെറ്റ് വർക്കിന്റെ കേബിളുകൾ മുറിച്ചുകളഞ്ഞതായി കണ്ടെത്തിയത്. ശനി വെളുപ്പിന് നാലു മണിയോടെയാണ് 

കേബിളുകൾ നശിപ്പിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കേബിളുകള്‍ നശിപ്പിച്ചവർ വെളുപ്പിനെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയതായി 

കണ്ടെത്തി. കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേബിളുകളും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ച സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഉടമ 

ആവശ്യപ്പെട്ടു.

കേബിളുകള്‍ നശിപ്പിച്ചതോടെ നെറ്റ്‌വര്‍ക്കിന് കീഴിലുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സര്‍ക്കാര്‍ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളും അവതാളത്തിലാകും.