നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടി: കോടിഷ് നിധി എം.ഡിക്കായി ലുക്കൗട്ട് നോട്ടിസ്

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ കോടിഷ് നിധി എം.ഡി അബ്ദുള്ളക്കുട്ടിക്കെതിരെ കോഴിക്കോട് നല്ലളം പൊലീസ് ലുക്കൗട്ട് നോട്ടിസിറക്കി. നല്ലളം, ഫറോഖ് സ്റ്റേഷനുകളിലായി അന്‍പതിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് മാത്രം നാല് കോടിയിലധികം രൂപയുടെ തട്ടിപ്പുണ്ടായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും നിരവധിയാളുകള്‍ക്ക് പണം നഷ്ടപ്പെട്ടുവെന്നാണ് നിഗമനം. അബ്ദുള്ളക്കുട്ടിയെ കണ്ടെത്താന്‍ ബന്ധുവീടുകളിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തി