മലപ്പുറത്ത് 2 പെട്രോള്‍ പമ്പുകളില്‍ ലക്ഷങ്ങളുടെ കവർച്ച; മോഷണ ദൃശ്യം പുറത്ത്

മലപ്പുറം തിരുവാലിയിലേയും കാരക്കുന്നിലേയും പെട്രോള്‍ പമ്പുകളില്‍ നിന്ന് ലക്ഷങ്ങള്‍ കവര്‍ന്നു. കളളന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. തിരുവാലി തോടായത്തെ ജി.കെ. പെട്രോളിയത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് മോഷണം. ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയും അറുപതിനായിരം രൂപ വില വരുന്ന രണ്ടു ലാപ്ടോപ്പുകളും മോഷണം പോയി. ഒാഫീസ് മുറിയുടെ കതക് പൊളിച്ച് അകത്തു കടന്ന കളളന്‍ സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. 

കാരക്കുന്നിലെ പെട്രോള്‍ പമ്പില്‍ പുലര്‍ച്ചെ രണ്ടിനാണ് കളളന്‍ അകത്തു കടന്നത്. മുണ്ടുടുത്താണ് മോഷ്ടവെത്തിയത്. ഏറെ സമയമെടുത്ത് മുഴുവന്‍ സ്ഥലങ്ങളും അരിച്ചു പെറുക്കുയെങ്കിലും മൂവായിരം രൂപയാണ് ആകെ കിട്ടിയത്. ഒരാള്‍ തന്നെയാണ് ഇരു പമ്പുകളിലും മോഷണം നടത്തിയതെന്നാണ് നിഗമനം. എടവണ്ണ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.