ലോട്ടറിയില്‍ സമ്മാനംകിട്ടിയ നമ്പര്‍ പതിച്ച് തട്ടിപ്പ്; അറസ്റ്റ്

ലോട്ടറിയില്‍ സമ്മാനംകിട്ടിയ നമ്പര്‍ പതിച്ച് ഏജന്‍സികളെ കബളിപ്പിച്ച് പണം കവര്‍ന്നയാള്‍ പാറശാലയില്‍ പിടിയില്‍. തമിഴ്നാട് കളയല്‍ സ്വദേശി സെയ്തിനെയാണ് പിടികൂടിയത്. തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ പാറശാല, വെള്ളറട, കാരക്കോണം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്

സമ്മാനം ലഭിച്ച നമ്പര്‍ ശേഖരിച്ച് ലോട്ടറിയില്‍ വ്യാജമായി പതിച്ച് പണം തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. നെയ്യാറ്റിന്‍കരയിലെ വിവിധ ഏജന്‍സികളെ ഇയാള്‍ ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ട വിവിധ ഏജന്‍സികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു.തുടര്‍ന്നു നടന്ന തിരച്ചിലിലാണ് തമിഴ്നാട് സ്വദേശി സെയ്തിനെ പിടികൂടിയത്. 

തട്ടിപ്പിനിരയായ ലോട്ടറി കച്ചവടക്കാരന്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.